Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: യുഎസിൽ മൂക്കില്ലാതെ നവജാത ശിശു പിറന്നു. അലബാമയില്‍ ബ്രാന്‍ഡി മെക്ഗ്ലാത്തെറി എന്ന യുവതിയാണ് ‘യെലി’എന്ന ഈ ആണ്‍കുട്ടിക്ക് ജന്മം നൽകിയത്. 197 മില്ല്യന്‍ കുട്ടികളില്‍ ഒരുകുട്ടിക്ക് മാത്രം സംഭവിക്കുന്ന ‘കോണ്‍ജെനിറ്റല്‍ അര്ച്ചിനിയ’ എന്ന വൈകല്യമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂക്കില്ലാതെയാണ് കുഞ്ഞ് ജനിച്ചതെങ്കിലും വായിലൂടെ സാധാരണ രീതിയില്‍ ഇപ്പോൾ കുഞ്ഞ് ശ്വസിച്ച് തുടങ്ങിയതായി അമ്മ ബ്രാന്‍ഡി പറയുന്നു. സാധാരണ നവജാത ശിശുക്കള്‍ക്ക് സമാനമായി ജനന സമയം യെലി കരഞ്ഞിരുന്നില്ല. യെലി വളര്‍ന്ന് തന്റെ വൈകല്യത്തെ കുറിച്ച് സ്വന്തമായി തീരുമാനം എടുക്കുന്നതുവരെ പ്ലാസ്റ്റിക് സര്‍ജറി പോലുള്ള യാതൊരു ചികിത്സാ രീതികളും നടത്തേണ്ടെന്നാണ് മാതാവ് ബ്രാന്‍ഡിയുടെയും പിതാവ് ട്രോയി തോംസണിന്റെയും തീരുമാനം. കുട്ടിയുടെ തുടര്‍ന്നുള്ള വളര്‍ച്ചയില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മൂന്കുട്ടി തീരുമാനങ്ങളെടുക്കാന്‍ സമാന വൈകല്യമുള്ള മറ്റുള്ളവരുമായി തങ്ങള്‍ ആശയവിനിമയം നടത്തിയതായും ഇരുവരും അറിയിച്ചു. എന്നാല്‍ കുട്ടി ഭാവിയില്‍ ശ്വസന സംബന്ധമായി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും ആഹാരം കഴിക്കുമ്പോഴും സമാന വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യെലിക്കായി ആശുപത്രി അധികൃതര്സാധാരണ രീതിയില്‍ ശ്വസിക്കുന്നതിന് സഹായിക്കുന്ന പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
–
–

–

–

–

–
