Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: പരപ്പനങ്ങാടിയില്‍ അത്ഭുത മത്സ്യത്തെ കാണാന്‍ തിരക്കോട് തിരക്ക്. എന്താണ് ഈ മത്സ്യത്തിന് ഇത്ര പ്രത്യേകത. മത്സ്യത്തിന്റെ വാലില്‍ അറബിയില്‍ അല്ലാഹുവിന്റെ പേര്. മത്സ്യബന്ധനത്തിന് പോയ ലുലു വളളത്തിലെ തൊഴിലാളികള്‍ക്കാണ് അത്ഭുത മത്സ്യങ്ങളെ ലഭിച്ചത്.
രണ്ട് മാന്തല്‍ മത്സ്യത്തിന്റെ വാലില്‍ മഞ്ഞ നിറത്തിലായിരുന്നു അക്ഷരങ്ങള്‍. മുഹമ്മദ്,അല്ലാഹു എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.തൊഴിലാളികള്‍ കയ്യിലെടുത്തു പരിശോധിച്ചപ്പോഴാണ് അല്ലാഹു,മുഹമ്മദ് എന്നീപേരുക ളാണെന്ന് വ്യക്തമായത്.സാധാരണ ഇത്തരം മത്സ്യങ്ങളുടെ വാലിനു കറുപ്പ് നിറം മാത്രമാണ് സാധാരണയായി കണ്ടു വരാറുള്ളത്.ടി.ആര്‍.റസാക്കുംപി.മന്‍സൂറും ലീഡര്‍മാരായിട്ടുള്ള വള്ളത്തിലെ തൊഴിലാളിയായ പി.ജാബിര്‍ ആണ് കൌതുക മത്സ്യത്തിനെ സഹതോഴിലാളികളുടെ ശ്രദ്ധയില്‍ എത്തിച്ചത്.
കറുപ്പില്‍ മഞ്ഞ നിറം കണ്ടതിനാലാണ് പരിശോധിക്കാനിടയായത് .ആദ്യമായാണ് ഇവിടെ ഇത്തരമൊരു അനുഭവം ഉണ്ടായിരിക്കുന്നത്.അതുകൊണ്ട് തന്നെ മത്സ്യത്തെ കാണാൻ വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
Leave a Reply