Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:11 am

Menu

Published on March 3, 2017 at 2:16 pm

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദോഷം

missing-out-on-a-morning-meal-raises-the-risk-of-obesity-heart-disease-and-diabetes

ഒരു ദിവസം നമ്മള്‍ കഴിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാത ഭക്ഷണമാണ്. തലച്ചോറിന്റെ ഭക്ഷണമെന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ.

അതായത് ഒരു ദിവസത്തിന്റെ ആരംഭത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുക. ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണമൊണ് വിദഗ്ധരുടെ അഭിപ്രായം. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.

എന്നാല്‍ ഇന്ന് രാവിലെയുള്ള തിരക്കുകള്‍ക്കിടെ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതായി കാണാം. ഇതിലൂടെ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണെന്ന് ഓര്‍ക്കുക. ഇതിനുപുറമെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ചില അസുഖങ്ങള്‍ പിടിപെടാനും കാരണമാകും.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. കാരണം പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും.

മാത്രമല്ല പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ അധികം വൈകാതെ കീഴടക്കുന്ന ഒന്ന് പ്രമേഹമാണ്. ടൈപ്പ് 2 പ്രമേഹമാണ് ഇത്തരക്കാരില്‍ ഉണ്ടാകുക.

ശരീര ഭാരം അമിതമായി വര്‍ദ്ധിക്കാനും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കാരണമാകും. പ്രഭാത ഭക്ഷണം കഴിക്കാത്തത് പിന്നീട് അമിത വിശപ്പിന് കാരണമാകുന്നു. ഇങ്ങനെ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മൈഗ്രേന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉച്ചയ്ക്ക് നല്ലതുപോലെ ഭക്ഷണം കഴിച്ചാല്‍ ദാഹം ക്രമാതീതമായി വര്‍ദ്ധിക്കും. അതിനനുസരിച്ച് വെള്ളം കുടിക്കാന്‍ പലപ്പോഴും സാധിച്ചു എന്നു വരില്ല. ഇത് സ്ഥിരമായാല്‍ തലവേദനയും സ്ഥിരമാകും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News