Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോള്‍ നേടിയ ആഘോഷത്തിനിടെ മിസോറാം ഫുട്‌ബോള്‍ താരം മരിച്ചു. മിസോറാം ലീഗ് മല്‍സരത്തിനിടെയാണ് പീറ്റര്‍ ബിയാക് സാങ് സുവല എന്ന 23 കാരന്‍ മരിച്ചത്. എയ്സ്വാള്‍ ആസ്ഥാനമായ ബത്ലഹേം വെങ്ത്ലാങ് എഫ്സിയുടെ കളിക്കാരനാണ് പീറ്റര്‍. ഗോള്‍ നേടിയ ആഘോഷത്തിനിടെ നട്ടെലിനുണ്ടായ പരിക്കാണ് മരണകാരണം. ഗോള്‍ നേടിയ സന്തോഷത്തില്‍ തലകുത്തി മറഞ്ഞപ്പോഴാണ് പീറ്ററിന് പരിക്കേറ്റത്. മിസോറാം പ്രാദേശിക ടൂര്‍ണമെന്റില്‍വെച്ചായിരുന്നു അപകടം നടന്നത്. ഒരു ഗോളിന് പിറകില്‍ നില്‍ക്കുമ്പോഴാണ് മത്സരത്തിന്റെ അറുപത്തിരണ്ടാം മിനുറ്റില്‍ ബിവിഎഫ്‌സിക്കുവേണ്ടി ഇരുപത്തി മൂന്നുകാരനായ പീറ്റര്‍ ഗോള്‍ നേടിയത്. ഗോള്‍ നേടിയ ആഹഌദത്തില്‍ ക്ലോസെയെ പോല വായുവില്‍ മറിയാന്‍ ശ്രമിച്ചത് പാളുകയായിരുന്നു. മൈതാനത്ത് തലകുത്തി വീണ പീറ്ററിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ആഴ്ച്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് പീറ്റര്‍ മരണത്തിന് കീഴടങ്ങിയത്. കഴുത്തിനോട് ചേര്‍ന്നുള്ള സുഷുമ്‌ന നാഡിക്കേറ്റ ക്ഷതമാണ് മരണകാരണമായത്. മല്‍സരത്തില്‍ 3-2ന് പീറ്ററിന്റെ ടീം തോല്‍ക്കുകയും ചെയ്തു.
–
–
Leave a Reply