Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 6:22 pm

Menu

Published on October 21, 2015 at 4:48 pm

മൊബൈല്‍ പോക്കറ്റിലിടുന്ന പുരുഷന്‍മാര്‍ കരുതിയിരുന്നോളൂ….!!!

mobile-in-pocket

മൊബൈല്‍ ഫോണ്‍ പുരുഷ വന്ധ്യതക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിന്റെ തെളിവുകളുമായി എക്സെറ്റര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയോ മാഗ്നറ്റിക് തരംഗങ്ങള്‍ പുരുഷ ബീജങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തലുകള്‍.

പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് പുംബീജങ്ങളുടെ ചലനത്തെ 8 ശതമാനം കുറക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 10 വ്യത്യസ്ത പഠനങ്ങളിലായി 1492 ആളുകളില്‍ നടത്തിയ പഠനങ്ങളിലാണ് ഗവേഷകര്‍ പുതിയ നിഗമനങ്ങളിലെത്തിയതെന്ന് എന്‍വയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പേപ്പറില്‍ പറയുന്നു. പോക്കറ്റില്‍ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങളേല്‍ക്കുന്നത് പുംബീജങ്ങളെ ദേഷകരമായി ബാധിക്കുന്നെന്ന് തങ്ങളുടെ പഠനം വ്യക്തമാക്കുന്നെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എക്സ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഫിയോണ മാത്യു പറഞ്ഞു. എന്നാല്‍ എങ്ങിനെയാണ് മൊബൈല്‍ ഫോണ്‍ പുംബീജങ്ങള്‍ക്ക് തകരാറുണ്ടാക്കുന്നതെന്ന് വ്യക്തമല്ല. ഫോണില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ പുംബീജങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയെയോ ഡി.എന്‍.എയെയോ ദോഷകരമായി ബാധിക്കുന്നുണ്ടാവുമെന്നാണ് ഗവേഷകരുടെ അനുമാനം.

Loading...

Leave a Reply

Your email address will not be published.

More News