Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:58 pm

Menu

Published on November 18, 2014 at 12:28 pm

മൊബൈല്‍ഫോണും ലാപ്‌ടോപ്പുമായി കിടന്നുറങ്ങുന്നവർ അറിയാൻ

mobile-phone-use-affects-young-peoples-sleep

ഇക്കാലത്ത് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍. പല ആവശ്യങ്ങളും ഇത് വഴി നടക്കാറുണ്ടെങ്കിലും ചില അവസരങ്ങളിൽ ഇത് വലിയ ശല്യക്കാരനുമാകും. പലരും ഉറങ്ങാൻ കിടക്കുമ്പോൾ പോലും മൊബൈൽ കയ്യിൽക്കൊണ്ട് നടക്കാറുണ്ട്. മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

mobile phone use affects young people´s sleep0

സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകള്‍ സുഖകരമായ ഉറക്കത്തിനു തടസം സൃഷ്ടിക്കുന്നുണ്ടെന്ന് ഈയിടെയാണ് ഗവേഷകർ കണ്ടെത്തിയത്.ഒട്ടുമിക്ക ആളുകളും സ്വന്തം കിടക്കയില്‍ തന്നെയാണ് മൊബൈല്‍ ഫോണും ടാബ്ലെറ്റുമൊക്കെ സൂക്ഷിക്കുന്നത്. ഇവയ്ക്കൊപ്പമുള്ള ഉറക്കത്തിന്റെ അളവ് കൂടുന്തോറും ശരീരത്തിൻറെ ആരോഗ്യവും നശിച്ചുക്കൊണ്ടിരിക്കയാണ്.

mobile phone use affects young people´s sleep1

സ്‌പെയിനിലെ ഗ്രാനഡ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് ഇതിനെ കുറിച്ചുള്ള പഠനം നടന്നത്. സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ടാബില്‍ നിന്നുമൊക്കെയുള്ള നീല വെളിച്ചം വിശപ്പ് വർദ്ധിപ്പിക്കുകയും ഉറക്കക്കുറവ് മൂലം മാരകരോഗങ്ങളായ ക്യാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അമിതവണ്ണം തുടങ്ങിയവ പിടിപെടാനും സാധ്യതയുണ്ടെന്ന് പ[പരീക്ഷണത്തിൽ കണ്ടെത്തി. രാത്രി കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിന് ആവശ്യമായ മെലാടോനിന്റെ ഉത്പാദത്തിനു ചെറിയ പ്രകാശങ്ങള്‍ തടസമാകുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News