Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്ക്: ചാനലില്‍ തത്സമയം അഭിമുഖം നടക്കുന്നതിനിടെ തായ് ലന്‍ഡ് നടി തിപ്പാവാന്‍ ചാഫുപുവാങിന് പ്രേതബാധ. പന്നിരക്തം ചോദിച്ചും അലറിവിളിച്ചും നടിയുടെ പ്രകടനം കണ്ട് പ്രേക്ഷകര്‍ ശരിക്കും ഞെട്ടിപ്പോയി.തനിയ്ക്ക് രക്തം വേണമെന്നും ഇല്ലെങ്കില്‍ താന്‍ കയറിക്കൂടിയ ശരീരത്തെ കടിച്ച് തിന്ന് വിശപ്പടക്കുമെന്നും അലറി വിളിയ്ക്കുകയായിരുന്നു തിപ്പാവാന്റെ ശരീരത്തിലെ പ്രേതം. തായ് ചാനല്‍ 8 ലെ പ്രേക്ഷകരാണ് ലൈവായി പ്രേതബാധ കണ്ടത്. അഭിമുഖത്തിനിടെ രോഷാകുലയായ മോഡലിന്റെ ശബ്ദം പൂര്‍ണമായും മാറുകയും ചെയ്തു.എന്തുകൊണ്ടാണ് പ്രേതം നടിയെ വിട്ടുപോകാത്തത് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ മറ്റൊരു ശബ്ദത്തിലായിരുന്നു നടിയുടെ മറുപടി. ആരെയെങ്കിലും ഇങ്ങോട്ട് അയക്ക് എന്നായിരുന്നു നടി അപരശബ്ദത്തില്‍ മറുപടി പറഞ്ഞത്. തനിക്ക് പന്നി രക്തം വേണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്. താന്‍ സുന്ദരിയായത് കൊണ്ട് പ്രേതം തന്നെ തിന്നാന്‍ പോവുകയാണെന്നും തിപ്പാവാന്‍ പറയുന്നുണ്ടായിരുന്നു. അവതാരകന്‍ ഒരു ഏലസ്സ് നടിയുടെ ശരീരത്തില്‍ വെക്കാന്‍ നോക്കുമ്പോഴും അവര്‍ ഉച്ചത്തില്‍ കരയുകയായിരുന്നു.പോപ്പ് എന്ന പ്രേതം യുവതികളുടെ ശരീരത്തില്‍ പ്രവേശിച്ച് അവരെ ഭക്ഷിക്കുമെന്നാണ് തായ്‌ലന്‍ഡുകാരുടെ വിശ്വാസം.
–
–