Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:42 am

Menu

Published on September 15, 2015 at 3:09 pm

ലോകത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ മോഹന്‍ലാല്‍ ഏഴാമത്, മമ്മൂട്ടിയുടെ സ്ഥാനമോ?

mohan-lal-in-seventh-position-in-wold-best-actors-list

ലോകത്തെ ഏറ്റവും മികച്ച 52 അഭിനേതാക്കളുടെ പട്ടികയില്‍ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ ഏഴാം സ്ഥാനത്ത്. ഐ.എം.ഡി.ബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാ ബേസ്) വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോഹന്‍ലാല്‍ ഏഴാം സ്ഥാനത്തെത്തിയത്.

പത്താം സ്ഥാനത്ത് കമല്‍ഹാസന്‍ ആണ്. ഏഷ്യയില്‍ നിന്ന് ആദ്യ പത്തില്‍ ഇടം നേടിയ താരങ്ങള്‍ ഇവര്‍ മാത്രമാണ്. ചിരിയിലൂടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ വെള്ളിത്തിരയിലെത്തിച്ച ചാര്‍ളി ചാപ്ലിനാണ് ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത്. ഗോഡ്ഫാദറിലൂടെ അനശ്വരനായ മര്‍ലിന്‍ ബ്രാന്‍ഡോ രണ്ടാം സ്ഥാനത്തും അമേരിക്കന്‍ നടനായ ജാക്ക് നിക്കോള്‍സണ്‍ മൂന്നാം സ്ഥാനത്തും. ആദ്യ പത്തിലുള്‍പ്പെട്ട ഏക അഭിനേത്രി അമേരിക്കക്കാരിയായ മെറില്‍ സ്ട്രീപ്പാണ്. ഇന്ത്യയില്‍ നിന്ന് 11 ആം സ്ഥാനത്ത് ബോളിവുഡ് നടന്‍ അനുപം ഖേര്‍ ഉണ്ട്. 13 ആം സ്ഥാനത്ത് നസ്‌റുദ്ദീന്‍ ഷായും. 18ആം സ്ഥാനത്താണ് തിലകന്‍. മമ്മൂട്ടി 21ആം സ്ഥാനത്തും. മോഹന്‍ലാല്‍ ലോക അഭിനേതാക്കളില്‍ ഏഴാമത് എത്തിയത് ലിസ്റ്റിനു താഴെ കമന്റ് ചെയ്ത് ആഘോഷിക്കുകയാണ് ആരാധകര്‍

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News