Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:24 pm

Menu

Published on January 8, 2016 at 2:29 pm

കയ്യില്‍ പത്ത് പൈസയില്ലാതെ ലോകം ചുറ്റി ഒരു സുന്ദരി…!!

monica-lynn-travelled-the-world-for-free-by-getting-her-dates-to-pay-for-it

ന്യൂയോര്‍ക്ക് : അഞ്ച് പൈസപോലും കയ്യിലില്ലാതെ ലോകം ചുറ്റുകയാണ് ഒരു സുന്ദരി.അലബാമ സ്വദേശിയായ മോണിക്ക ലിന്‍ എന്ന 25കാരിയാണ് മറ്റുള്ളവരുടെ ചെലവില്‍ ലോകം ചുറ്റുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്ന സുന്ദരന്‍മാര്‍ക്കൊപ്പമാണ് മോണിക്കയുടെ ലോകസഞ്ചാരം. പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടെ പ്രണയം മറന്ന സമ്പന്നര്‍ക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള സൈറ്റ് ആണത്. വെബ്‌സൈറ്റ് സഹായം ആവശ്യമുള്ളവര്‍ ചെയ്യേണ്ടത് ഇത്രമാത്രം. മിസ് ട്രാവലില്‍ നിങ്ങളുടെ പ്രൊഫൈല്‍ ചേര്‍ക്കുക, കൃത്യമായ വിവരങ്ങള്‍ നല്‍കുക. പോകാന്‍ താല്‍പര്യമുള്ള സ്ഥലത്തിന്റെ പേരു കൊടുക്കുക. വേണമെങ്കില്‍ നിങ്ങളുടെ രാജ്യത്തേക്ക് ഒരാളെ ക്ഷണിച്ചു വരുത്തുകയുമാകാം.അത്തരത്തില്‍ വരുന്നവരുടെ ചെലവു മുഴുവന്‍ നിങ്ങള്‍ വഹിക്കണം. കണ്ടപ്പോള്‍ സംഗതി കൊള്ളാമല്ലോയെന്നു തോന്നിയാണ് മോണിക്കയും അക്കൗണ്ടുണ്ടാക്കിയത്. തന്റെ ആഗ്രഹവും പോസ്റ്റ് ചെയ്തു. അതുവഴി ലഭിച്ച ഏതാനും പേരുമായി ചാറ്റ് ചെയ്യുകയും അവരുടെ പശ്ചാത്തലം കൃത്യമായി അന്വേഷിച്ചറിയുകയും ചെയ്തു.ലോകം ചുറ്റാന്‍ ജോലി തടസ്സമായപ്പോള്‍ ലോകപ്രശസ്ത അമേരിക്കന്‍ സാമ്പത്തിക സ്ഥാപനത്തിലെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ജോലി രാജിവെച്ചാണ് ഈ യുവതി പത്ത് പൈസയില്ലാതെ ഇറങ്ങിത്തിരിച്ചത്.

2015 ജനുവരിക്ക് മുമ്പ് അമേരിക്കയ്ക്ക് പുറത്ത് എവിടെയും യാത്ര ചെയ്തിട്ടില്ലാതിരുന്ന മോണിക, മിസ് ട്രാവല്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് ലോകയാത്രയ്ക്കുള്ള ആശയം കണ്ടെത്തിയത്. സമ്പന്നരായ യുവാക്കള്‍ക്കൊപ്പം ഡേറ്റിംഗിന് തയ്യാറാണെന്ന് മോണിക അറിയിക്കും. ഇതോടെ യുവാക്കള്‍ പറന്നെത്തി മോണിക്കയുമായി സഞ്ചാരത്തിന് പുറപ്പെടും. ഒരു വര്‍ഷത്തിനകം ഇറ്റലി, ഇന്തോനേഷ്യ എന്നിവടങ്ങളിലേക്കും കരീബിയന്‍ നാടുകളിലേക്കും മോണിക യാത്ര ചെയ്തു. മോണിക്കയുടെ മിസ് ട്രാവല്‍ അനുഭവം ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കയാണ്. ഇത്തരം യാത്രകളിലെ സുരക്ഷിതത്വത്തെപ്പറ്റിയും ധാര്‍മികതയെപ്പറ്റിയുമൊക്കെ നിരവധി ചോദ്യങ്ങളാണുണ്ടായത്. പക്ഷേ കണ്ടുമുട്ടാന്‍ പോകുന്ന ആളെപ്പറ്റി നന്നായി അന്വേഷിച്ചായിരുന്നു തന്റെ തീരുമാനങ്ങളെന്നാണ് മോണിക്ക പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News