Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 10:45 am

Menu

Published on May 3, 2017 at 3:42 pm

ജങ്ക് ഫുഡ് സ്ഥിരമായി കഴിച്ചാല്‍ കുരങ്ങനും ഇങ്ങനെയാകും

monkey-nicknamed-uncle-fatty

അമിത ഭാരം മൂലം കഷ്ടപ്പെടുന്നവരെ മനുഷ്യര്‍ക്കിടയില്‍ കുറേയൊക്കെ കാണാം. എന്നാല്‍ ഈ അമിത ഭക്ഷണം മനുഷ്യര്‍ക്ക് മാത്രമാണോ ദോഷം. അല്ലെന്നു തെളിയിക്കുന്നതാണ് ബാങ്കോക്കിലെ ഫ്‌ളോട്ടിങ് വാട്ടര്‍മാര്‍ക്കറ്റ് എന്ന സ്ഥലത്തുള്ള ഒരു കുരങ്ങിന്റെ അവസ്ഥ.

ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ മരങ്ങളില്‍ കുത്തിമറിയുന്ന കുരങ്ങിന്റെ ശരീരം അമിത വണ്ണം വെയ്ക്കുനന്ത് ഒന്ന് ചിന്തിച്ചു നോക്കൂ. ഭക്ഷണ ക്രമത്തിലെ ക്രമക്കേടുതന്നെയാണ് ഇതിന് കാരണമെന്ന് നിസ്സംശയം പറയാം.

ഏതാലും ശരീരത്തോളം തന്നെ വലിപ്പമുള്ള വയറും താങ്ങിപ്പിടിച്ച് നടക്കുന്ന ഈ തടിയന്‍ കുരങ്ങന്റെ ഓമനപ്പേര് ഫാറ്റി അങ്കിള്‍ എന്നാണ്. ഈ മാര്‍ക്കറ്റിലെത്തുന്ന ടൂറിസ്റ്റുകളും മറ്റും കൊടുക്കുന്നതെന്തും വാരിവലിച്ചു തിന്നാണ് ഫാറ്റി അങ്കിള്‍ ഇന്നത്തെ രൂപത്തിലായത്.

ആളുകള്‍ നല്‍കുന്ന ഭക്ഷണത്തില്‍ കൂടുതലും കോളയും മറ്റു ഫാസ്റ്റ് ഫുഡുകളുമാണ്. ഇവ മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പൊണ്ണത്തടിയന്‍മാരാക്കുമെന്ന് ഈ കുരങ്ങന്റെ അനുഭവം വ്യക്തമാക്കുന്നു. വയറും വണ്ണവും കൂടിയതോടെ മരത്തില്‍ കയറുന്നതൊക്കെ ഉപേക്ഷിച്ച ഈ കുരങ്ങന്‍ ഇപ്പോ മിക്കവാറും നിലത്തു തന്നെയാണ്.

ഫാറ്റി അങ്കിളിന്റെ വയറിന്റെ വലിപ്പമാണ് ഏവരെയും അത്ഭുതപ്പെടുത്തുക. ഗര്‍ഭിണിയായ പെണ്‍കുരങ്ങിന്റെ വയറിന്റെ ഇരട്ടിയോളം വലിപ്പം വരും ഇവന്റെ വയറിന്. നിലത്തുമുട്ടിക്കിടക്കുന്ന ഈ വയറിന്റെ അടിയില്‍ ഭക്ഷണ സാധനങ്ങള്‍ വരെ ഒളിപ്പിച്ചു വയ്ക്കാറുണ്ട് കക്ഷി.

ഏതായാലും കുരങ്ങനെ പിടികൂടി അധികൃതര്‍ ഇപ്പോള്‍ സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യമായ ഡയറ്റ് നോക്കി കുരങ്ങന്റെ വയറും അമിത ഭാരവും കുറയ്ക്കാനാണ് അധികൃതരുടെ ഉദ്ദേശം. ഇതിനായി ഫാറ്റി അങ്കിളിനെ ബൂട്ട് ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News