Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 5:57 pm

Menu

Published on September 28, 2015 at 2:34 pm

നിങ്ങളുടെ ‘മൂഡ്’ മനസിലാക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍….!

mood-detecting-smart-phones

കൂട്ടുകാരാൻ അല്ലെങ്കിൽ കൂട്ടുകാരി എന്നെയൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ഒരു തവണയെങ്കിലും ആഗ്രഹിച്ചു പോവാത്തവർ ആരുമുണ്ടാവില്ല.എന്നാൽ സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ടെലിഫോണിക്ക എന്ന സ്ഥാപനത്തിലെ ഒരുകൂട്ടം ഗവേഷകര്‍ ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്.അതെ മനുഷ്യന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കുന്ന സ്മാർട്ട് ഫോണ്‍ കണ്ടെത്താനുള്ള ശ്രമം .

എങ്ങനെയാണ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ മനസിലാക്കുക? ടെലിഫോണിക്കയിലെ ഗവേഷകര്‍ വളരെ വിപുലമായ വിവരശേഖരണവും പഠനങ്ങളും നടത്തിയാണ് ഇതിനുവേണ്ടിയുള്ള അല്‍ഗോരിതം തയ്യാറാക്കിയത്. പ്രധാനമായും നിങ്ങള്‍ ബോറടിച്ചിരിക്കുകയാണോ എന്നാണ് ഈ സംവിധാനം കണ്ടെത്തുക. ആദ്യം, പഠനത്തിന് വേണ്ടി കുറെ ആളുകളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ എത്രമാത്രം ബോറടി ഉണ്ടെന്ന ചോദ്യം അയച്ചുകൊടുക്കുന്നതാണ് ആദ്യ പടി. അവരുടെ മറുപടിയും ഒപ്പം ഓരോ സമയത്തെയും ഫോണിലെ ആപ്പുകളുടെ ഉപയോഗവും ഗവേഷകര്‍ ശേഖരിച്ചു. ഇതില്‍ നിന്നാണ് ഒരാളുടെ ഫോണ ഉപയോഗം നോക്കി അയാള്‍ ബോറടിച്ചിരിക്കുകയാണോ അല്ലയോ എന്ന്
കണ്ടുപിടിക്കുവാനുള്ള അല്‍ഗോരിതം സൃഷ്ടിച്ചത്. കേള്‍ക്കുമ്പോള്‍ എളുപ്പം എന്ന് തോന്നാമെങ്കിലും സംഗതി അത്ര എളുപ്പമായിരുന്നില്ല എന്നാണ് ഈ കണ്ടുപിടുത്തം നടത്തിയ ഗവേഷകര്‍ പറയുന്നത്.

ഏതായാലും നമ്മുടെ പെരുമാറ്റത്തിലെ പ്രത്യേകതകള്‍ പഠിച്ചാല്‍ മാനസിക അവസ്ഥ ഊഹിച്ചെടുക്കാന്‍ സാധിക്കുമെന്നത് മനശാസ്ത്രവും സമ്മതിക്കുന്ന കാര്യമാണ്. അപ്പോള്‍, ഇങ്ങനെയുള്ള സംവിധാനങ്ങള്‍ ആവും ഭാവിയില്‍ നമ്മുടെ സഹായത്തിന് ഉണ്ടാകുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News