Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വപ്നങ്ങളെന്ന പ്രഹേളികകളെക്കുറിച്ച് പഠിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട് , ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഓരോ കാലങ്ങളില്‍ ഓരോ യുക്തിയുടെ അടിസ്ഥാനത്തില്‍ നിരവധി നിഗമനങ്ങളും ഉണ്ടായിട്ടുണ്ട്. ഇതാ ഇത്തരത്തിലൊരു പഠനം. ഇയാന്‍ വാലേസ് എന്ന മനഃശ്ശാസ്‌ത്രജ്ഞന്‍ 200,000 സ്വപ്നങ്ങള്‍ പഠിച്ചാണ് ഈ നിഗമനത്തിലെത്തിയത്.
1. വീടിന് തീപിടിക്കുന്നു
നമ്മുടെ ദൈനംദിന ജീവിതം സര്‍ഗ്ഗാത്മകമായ ഒരു മാറ്റം ആഗ്രഹിക്കുന്നതാണത്രെ ഈ സ്വപ്നത്തിന്റെ അര്‍ത്ഥം.
2. ആരോ പിന്തുടരുന്നു
ചില വെല്ലുവിളികള്‍ അതിജീവിക്കാനാവാത്തതിതിന്റെ വിഷമമാണത്രെ ഈ സ്വപ്നമുണ്ടാവാനുള്ള കാരണം. സ്ത്രീകളോ സംഘമോ പിന്തുടരുകയാണെങ്കില്‍ അത്, കഴിവുകളുണ്ടായിട്ടും ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്നതിനാലാണത്രെ.
3. വെള്ളത്തിലോ മറ്റോ മുങ്ങിപ്പോകുന്നു
നമ്മുടെ വിഷമങ്ങളില്‍ നാം മുഴുകിയിരിക്കുകയാണെന്നും വിഷമങ്ങളില്‍നിന്നും കരകയറേണ്ട സമയമായെന്നുമാണ് ഇത് കാണിക്കുന്നത്.
4. പങ്കാളി കബളിപ്പിക്കുന്നു
യഥാര്‍ഥജീവിതത്തില്‍ ഇങ്ങനെയായിരിക്കണമെന്നില്ല, പക്ഷേ നമ്മുടെ ആകര്‍ഷകത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ച് നാം ചിന്തിക്കുന്നുണ്ടെന്നാണത്രെ ഇതിന്റെ അര്‍ത്ഥം.
5. ഗര്‍ഭിണിയാണെന്ന്
ഒരു ആഗ്രഹം അല്ലെങ്കില്‍ ഒരു പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിശ്ചിതസമയം വേണ്ടിയുള്ളപ്പോഴാണത്രെ ഇത്തരത്തില്‍ സ്വപ്നം കാണുന്നത്.
6. ഭീകരാക്രമണം
സമ്മര്‍ദ്ദമുള്ള ജോലി സാഹചര്യങ്ങള്‍ ഉടനടിയുള്ള തീരുമാനങ്ങളുടെ മാറ്റമൊക്കെ ഇത്തരം സ്വപ്നങ്ങളുണ്ടാക്കിയേക്കാമത്രെ.
7. താമസിച്ചു ചെല്ലുന്നു
നമ്മുടെ ജീവിതത്തിലെ നല്ല അവസരങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങളുണ്ടാകുന്നത്.
Leave a Reply