Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തനിച്ചിരിക്കുന്നത് ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണോ നിങ്ങൾ? ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 85% ആളുകളും അഭിപ്രായപ്പെട്ടത് അത്തരം സമയം ആവശ്യമാണെന്നാണ്. 55% തനിച്ചുള്ള സമയം അത്യാവശ്യമാണെന്നും അഭിപ്രായമുള്ളവരാണ്.
ഒറ്റയ്ക്കിരിക്കുമ്പോള്‍ പലരും അവരോടുള്ള സൗഹൃദം ആസ്വദിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെ കാര്യത്തിലും പുരുഷന്മാരുടെ കാര്യത്തിലും സ്ഥിതി ഇത് തന്നെയാണ്.
വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലുകള്‍ ഒഴിവാക്കാനും ചിന്തിക്കാനും സ്വയം തിരിഞ്ഞുനോക്കാനും പറ്റിയ സമയം ഏകാന്തതയാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
ഒറ്റയ്ക്കിരിക്കാന്‍ സമയം കണ്ടെത്തുന്ന ആളുകളുടേത് കൂടുതല്‍ ക്രിയാത്മകവും സാമൂഹ്യപരവുമായ ജീവിതമായിരിക്കുമെന്ന് 2011ലെ ഒരു സര്‍വ്വേയില്‍ വ്യക്തമായിരുന്നു. ഏകാന്തത അനുഭവിക്കുന്നവരുടെ ഓര്‍മ്മ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും വളരെ കൃത്യവും ആയിരിക്കുമെന്നാണ് ഹാര്‍വാര്‍ഡില്‍ നടന്ന പഠനം പറയുന്നത്. ഒറ്റയ്ക്കിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലുന്നത് ആസ്വദിക്കുകമാത്രമല്ല, നമ്മള്‍ പോലും അറിയാത്ത പല നേട്ടവും ഉണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Leave a Reply