Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: മൂന്ന് പതിറ്റാണ്ടുകളോളമായി കാണാതിരുന്ന അമ്മയെ കണ്ടെത്തയിപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് അമ്മയെ ഭാര്യയാക്കിയ ഒരാളുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.51 വയസുള്ള തന്റെ അമ്മയായ കിം വെസ്റ്റിനെയാണ് ഈ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത്.ബെന്‍ഫോര്‍ഡ് എന്ന യുവാവാണ് ഇങ്ങനെയൊരു സാഹസം പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം ‘ദ മിറര്‍’ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളിലൂടെയാണ് അമ്മയുടെയും മകന്റെയും ബന്ധത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.2014 ലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. എന്നാല്‍ ഇവര്‍ക്കിടയില്‍ ഉണ്ടായതാകട്ടെ പവിത്രമായ അമ്മ-മകന്‍ ബന്ധമായിരുന്നില്ല. തന്റെ ജൈവ മാതാപിതാക്കള്‍ക്ക് വേണ്ടി രണ്ടു വര്‍ഷം നീണ്ട അന്വേഷണം നടത്തിയ ശേഷമാണ് ബെന്‍ഫോര്‍ഡ് മാതാവ് വെസ്‌റ്റിനെ കണ്ടുമുട്ടിയത്. പരസ്‌പരം കണ്ടുമുട്ടിയ ശേഷം ഒരു ഷാംപെയിന്‍ നുണയുമ്പോള്‍ സംഭവിച്ച ആദ്യചുംബനം തന്നെ ഇരുവരേയും പ്രണയികളാക്കി.
മുന്ന് ദിവസം കഴിഞ്ഞപ്പോള്‍ ബന്ധം കിടപ്പറയിലേക്കും വളര്‍ന്നു. പിന്നാലെ ഫോര്‍ഡ് ഭാര്യയെ വിളിച്ച് തങ്ങളുടെ ബന്ധം അധികം നീളില്ലെന്ന് അറിയിച്ചു. അമ്മയുമായി ആദ്യകാഴ്‌ചയില്‍ തന്നെ പ്രണയം ഉണ്ടായ ശേഷം ഭാര്യയില്‍ എല്ലാറ്റിലും കാണുന്നത് വെസ്‌റ്റിന്റെ മുഖമാണെന്നും ബെന്‍ പറഞ്ഞു. കാലിഫോര്‍ണിയയില്‍ പഠിച്ചുകൊണ്ടിരിക്കെ 19 ാം വയസ്സില്‍ ഗര്‍ഭിണിയായ വെസ്‌റ്റ് മകനെ ദത്ത് നല്‌കുകയായിരുന്നു. ജനിച്ച് ഒരാഴ്‌ചയ്‌ക്കുള്ളില്‍ മാതാവ് ഇയാളെ ദത്തു നല്‍കി. 2013 ഡിസംബറില്‍ താന്‍ മാതാപിതാക്കളെ തേടുകയാണെന്ന് വെസ്‌റ്റിന് ബെന്നില്‍ നിന്നും ഒരു കത്തു വന്നു. ഇതിന് പിന്നാലെ 2014 ജനുവരിയില്‍ രണ്ടുപേരും ആദ്യമായി കണ്ടുമുട്ടി.രണ്ടു വര്‍ഷത്തിനിടയില്‍ അമ്മയുമായി മിഷിഗണില്‍ ഒന്നിച്ചു ജീവിക്കുന്നതിനിടയില്‍ ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായ പരസ്‌പരാകര്‍ഷണം ദാമ്പത്യത്തിലേക്ക് നീണ്ടു. ഇപ്പോള്‍ വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കുന്നത് സ്വപ്‌നംകാണുകയാണ് ഇവര്‍.കഴിഞ്ഞ ദിവസം ‘ദ മിറര്‍’ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളിലൂടെയാണ് അമ്മയുടെയും മകന്റെയും ബന്ധത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഇതോടെ ഇവരെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു.യു.എസിലെ മിഷിഗണിലെ നിയമപ്രകാരം പതിനഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. വേണമെങ്കില്‍ കേസിന് പോകാനാണെങ്കില്‍ തങ്ങള്‍ അതിനും തയ്യാറാണെന്നാണ് ഈ അമ്മയും മകനും പറയുന്നത്.