Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:03 am

Menu

Published on September 5, 2016 at 9:43 am

സ്വപ്‌നങ്ങള്‍ക്ക് മാതൃത്വം തടസമല്ലെന്ന് തെളിയിച്ച് ഒരു അമ്മ….

mother-hits-back-at-a-fellow-artist-who-claims-having-children-ruins-creativity

തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും തടസ്സമാകുമെന്നത്തിനുള്ള കാരണമായാണ് പല അമ്മമാരും മാതൃത്വത്തെ കണ്ടിരുന്നത്.എന്നാല്‍ കാലം മാറിയപ്പോള്‍ ഏറെക്കുറെ അതിന് മാറ്റം വന്നു. പക്ഷെ അപ്പോഴും നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും ഇപ്പോഴും കുഞ്ഞുങ്ങളായാല്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുക എന്ന് കരുതുന്നവര്‍ ധാരാളമാണ്.അടുത്തിടെ ജര്‍മന്‍ പത്രമായ ടാഗസ്പീഗലിന് നല്‍കിയ അഭിമുഖത്തില്‍ നാടകനടിയായ മറീന അബ്രമോവിക് പറഞ്ഞു കുട്ടികളുണ്ടാകുന്നത് അവരുടെ സര്‍ഗ്ഗശക്തി ഇല്ലാതാക്കുമെന്ന്. ‘എന്റെ ജോലിയെ ബാധിക്കുമെന്നതിനാല്‍ മൂന്ന് വട്ടമാണ് ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയത്’ മറീന അഭിമുഖത്തില്‍ പറഞ്ഞു. ഒരു പ്രസവം മാത്രമാണ് ശരീരത്തിന് താങ്ങാനാവുക എന്നും അവര്‍ പറഞ്ഞു.

–

Mother-hits-back-at-a-fellow-artist-who-claims-having-children-ruins-creativity3 (1)

–

–

Mother-hits-back-at-a-fellow-artist-who-claims-having-children-ruins-creativity1 (1)

എന്നാല്‍ ബ്രൂക്‌ലിന്‍ സ്വദേശിയും കലാകാരിയുമായ ഹെയിന്‍ കോ മറീനയുടെ അഭിപ്രായത്തിന് മറുപടിയുമായി ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. തന്റെ ഇരട്ടക്കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനൊപ്പം ജോലിയില്‍ ഏര്‍പ്പെടുന്നതാണ് ആ ചിത്രം. ‘എന്റെ ഇരട്ടക്കുട്ടികള്‍ക്ക് അഞ്ച് ആഴ്ച പ്രായമുള്ളപ്പോള്‍ അവര്‍ക്ക് മണിക്കൂറുകള്‍ ഇടവിട്ട് പാല്‍ കൊടുക്കേണ്ടതിനാല്‍ എനിക്ക് ഉറക്കം ശരിയാവാറില്ലായിരുന്നു. അപ്പോഴെല്ലാം ഞാന്‍ എന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമായിരുന്നു. മറീന അബ്രമോവിക് വിചാരിക്കുന്നത് കുട്ടികള്‍ നമ്മളെ കലാലോകത്ത് നിന്ന് പിന്തിരിപ്പിക്കുമെന്നാണ്. അതൊരു തെറ്റായ ധാരണയാണ്’, ഹെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Mother-hits-back-at-a-fellow-artist-who-claims-having-children-ruins-creativity2 (1)

”പുരുഷന്‍മാര്‍ക്ക് കുട്ടികളായാലും അവരുടെ കരിയര്‍ തുടരാം. എന്നാല്‍ സ്ത്രീകള്‍ എല്ലാം ത്യജിക്കേണ്ടവരാണ് എന്നാണ് പൊതുസമൂഹം കരുതിവരുന്നത്. കാലം മാറിയതോടെ അമ്മമാര്‍ക്ക് മാത്രമാണ് കുട്ടികളുടെ കാര്യത്തില്‍ ഉത്തരവാദിത്വം എന്ന ധാരണയില്‍ മാറ്റം വന്നുതുടങ്ങി. അതുകൊണ്ട് തന്നെ കൂടുതല്‍ കുട്ടികളുണ്ടായാലും സ്ത്രീകള്‍ക്ക് അവരുടെ കരിയറില്‍ വിജയം കൊയ്യാന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്”, ഹെയിന്‍ പറഞ്ഞു . ”ഞാന്‍ എന്റെ കരിയറും കുഞ്ഞുങ്ങളുടെ പരിചരണവും നന്നായി കൊണ്ടുപോകുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം ചിലവിടുന്നതിനും അവരുടെ കാര്യങ്ങള്‍ ഭംഗിയായി കൊണ്ടുനടക്കുന്നതിനുമെല്ലാം സമയം കണ്ടെത്തുമ്പോള്‍ തന്നെ എന്റെ സ്റ്റുഡിയോയില്‍ ജോലിക്കാര്യങ്ങള്‍ നോക്കാനും സമയം ലഭിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ പരിചരിക്കുന്നത് ഒരു ഭാഗ്യമാണ്. നിര്‍ഭാഗ്യവശാല്‍ പല അമ്മമാര്‍ക്കും, കലാകാരികള്‍ക്കും അതിന് ഭാഗ്യം ലഭിക്കാറില്ല. എത്ര ഭാഗ്യവതിയാണ് ഞാന്‍. ഒപ്പം സമയം പാഴാക്കാറുമില്ല”, ഹെയിനിന്റെ വാക്കുകള്‍ ഓരോ അമ്മാര്‍ക്കും പ്രചോദനമേകുന്നതാണ്.

Loading...

Comments are closed.

More News