Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 4:43 pm

Menu

Published on September 5, 2017 at 5:10 pm

നായയെ രക്ഷിക്കാൻ നിർത്തിയത് മുംബൈ ട്രെയിൻ തന്നെ!

mumbai-local-motorman-stops-train-to-save-dog-on-tracks

നായയെ രക്ഷിക്കാൻ ട്രെയിൻ നിർത്തി വാർത്തകളിൽ ഇടം നേടുകയാണ് മുംബൈ സബ് അർബൻ ട്രെയിൻ. വെസ്റ്റേൺ റെയിൽവേയുടെ തിരക്കുള്ള ചർച്ച് ഗേറ്റ് സ്റ്റേഷനിലാണ് ഈ സംഭവം ഇന്നുച്ചയ്ക്ക് ശേഷം അരങ്ങേറിയത്.

ഒരു ലോക്കൽ ട്രെയിൻ സ്റ്റേഷനിലേക്ക് കയറാനിരിക്കെയാണ് മോട്ടോർമാൻ ആ കാര്യം ശ്രദ്ധിച്ചത്. റെയിൽവേ ട്രാക്കിൽ ഒരു നായ. അയാൾ ഉടൻ ട്രെയിൻ നിർത്തി ഹോൺ അടിച്ചുവെങ്കിലും നായ എങ്ങും പോയില്ല.

ട്രെയിനിന്റെ ഹോൺ ശബ്ദം സ്റ്റേഷനിലിരിക്കുന്ന പല ആളുകളും വരെ കേട്ട് അത്ഭുതപ്പെട്ടെങ്കിലും നായയെ സംബന്ധിച്ച് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഒരു കൂസലും കൂടാതെ നായ അങ്ങനെത്തന്നെ റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ചു. ഒരു ശബ്ദവും അതിനെ അവിടെ നിന്നും മാറ്റുകയുണ്ടായില്ല.

ഈ ട്രെയ്‌നിനായി കാത്തു നിൽക്കുന്ന ഒരു യാത്രക്കാരൻ ഈ ദൃശ്യം കണ്ടതാണ് സംഭവത്തിൽ ഒരു മാറ്റം വരുത്തിയത്. അയാൾ ഇറങ്ങി വരികയും നായയെ സുരക്ഷിതമായി ട്രാക്കിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തതോടെ കാര്യങ്ങൾ പരിഹരിക്കപ്പെട്ടു.

Loading...

Comments are closed.

More News