Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതശൈലീ രോഗങ്ങളുടെ കാലമാണിത്. തെറ്റായ ഭക്ഷണ രീതികള്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവയുടെ വ്യാപനത്തിന് കാരണമാകാറുണ്ട്. ഇത് ശരീരത്തെ മറ്റ് രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഇതില്‍ ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണം കൊളസ്‌ട്രോളാണ്. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് കൊളസ്‌ട്രോളിന്റെ തോത് സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെക്കാലത്ത് കൊളസ്‌ട്രോളിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യം വേണ്ട ഒന്നുതന്നെയാണ്. ശരീര കോശങ്ങളില്‍ മെഴുകു പോലുള്ള കൊളസ്‌ട്രോള്‍ കാണാനാവുന്നതാണ്. ദഹനം, ഹോര്‍മോണ്‍ സന്തുലനം, വൈറ്റമിന്‍ ഡിയുടെ ഉല്‍പ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്.
അതായത് ആവശ്യമായതിലുമധികം കൊളസ്‌ട്രോള്‍ ശരീരത്തില്‍ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്‌നമാകുന്നത്. ഇത്തരത്തില്‍ അമിതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളില്‍ സംഭരിക്കപ്പെടുകയും ഇത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകുകയും ചെയ്യും.
ഇക്കാരണത്താല്‍ തന്നെ കൊളസ്‌ട്രോള്‍ ഇടയ്ക്ക് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് രക്ത പരിശോധകൊണ്ടു മാത്രമേ സാധിക്കൂ. അതുകൊണ്ട് 20 വയസ്സു കഴിയുമ്പോള്‍ രക്തപരിശോധന നടത്തുന്നത് നന്നായിരിക്കും.
പ്രധാനമായും രണ്ടുതരത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലും(High -density lipoproteins) ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലും( Low-density lipoproteins). ഇതില്‍ എല്‍.ഡി.എല്ലാണ് വില്ലന്‍. എല്‍.ഡി.എല്‍ നിങ്ങളുടെ ശരീരത്തില്‍ എത്രത്തോളമുണ്ടോ അത്രത്തോളം ഹൃദയാഘാത സാധ്യതയും കൂടും.
എച്ച്.ഡി.എല്‍ എന്നത് ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളാണ്. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കുക എന്ന ധര്‍മ്മം നിറവേറ്റുന്നത് ഇവരാണ്. എച്ച്.ഡി.എല്‍ കൂടിയിരിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത അത്രയും കുറയ്ക്കുന്നു.
ഇനി കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങളെന്തെല്ലാമെന്ന് നോക്കാം. വ്യായാമം തന്നെയാണ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനായി ആദ്യം ചെയ്യേണ്ടത്. കൊഴുപ്പു കൂടിയ മാംസം, കുക്കീസ്, കേക്ക്, വെണ്ണ എന്നിവയെ ആഹാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കുക.
Leave a Reply