Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:27 pm

Menu

Published on August 6, 2015 at 5:41 pm

നരേന്ദ്ര മോദിക്കെതിരെ പരാമർശമുള്ള മാഗസിൻ തടഞ്ഞുവച്ചു

narendra-modi-2

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശമുള്ള കോളെജ് മാഗസിൻ പ്രസുകാർ തടഞ്ഞുവച്ചു. തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്.എഫ്.ഐ യൂണിയന്‍ പുറത്തിറക്കുന്ന മാഗസിനാണ് തടഞ്ഞുവച്ചിരിക്കുന്നത്.ഗൂഗിൾ ക്രിമിനൽ ലിസ്റ്റിൽ മോദി ഉൾപ്പെട്ട ലേഖനമാണ് മാഗസിനിൽ നൽകിയിരിക്കുന്നത്.
നരേന്ദ്ര മോഡിക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ കണ്ട് ഭയന്നാണ് പ്രിന്‍റിംഗ് പ്രസ്സുകാര്‍ അച്ചടിച്ച മാഗസിനുകള്‍ വിട്ടുനല്‍കാത്തത്. കോളേജ് അധികൃതര്‍ കാമ്പസിനുള്ളില്‍ പ്രസിദ്ധീകരണം നിരോധിച്ച പുറംമോടി എന്ന മാഗസിനാണ് പൂര്‍വവിദ്യാര്‍ത്ഥികളും കോളേജിലെ എസ്.എഫ്.ഐ യൂണിയനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടത്.

Loading...

Comments are closed.

More News