Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിത്യജീവിതത്തില്‍ എന്തും ഞൊടിയിടയിൽ അറിയാൻ ഇപ്പോൾ ആപ്പുകളുണ്ട്.ഇപ്പോഴിതാ നിങ്ങൾ എപ്പോൾ മരിക്കുമെന്ന് അറിയാൻ കഴിയുന്ന ആപ്ലിക്കേഷനും രംഗത്തെത്തി.ഡെഡ്‌ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് രക്തസമ്മര്‍ദ്ദം, ഉറക്കത്തിന്റെ അളവ്, ശാരീരിക ക്ഷമത, ജീവിത രീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് മരണത്തീയ്യതി കുറിക്കുന്നത്.ഹൈല്‍ത്ത്കിറ്റ് എന്ന ഒരു ടൂളാണ് ഇവ അളക്കുക.
–

–
ഐഒഎസ് ആപ്പിള്‍ ഗാഡ്ജറ്റുകളിലാണ് ഈ ആപ്ലികേഷന്‍ പ്രവര്‍ത്തിക്കുന്നത്. മരണ തിയ്യതി കണ്ടെത്താനായി ജീവിതരീതിയുമായി ബന്ധപ്പെട്ട് ഒരു ചോദ്യാവലി ഇതിലുണ്ടാകും. ഇതിന് ഉത്തരം നൽകുക. ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും ഇനി നിങ്ങൾക്ക് എത്രദിവസങ്ങള്‍ കൂടി ജീവിതത്തിൽ ബാക്കിയുണ്ടെന്ന് ആപ്പ് പറഞ്ഞു തരിക. എന്നാല്‍ മനുഷ്യന്റെ മരണതീയ്യതി ആപ്പിന് മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്ത എല്‍എല്‍സി പറയുന്നത്.
–

–
എന്നാൽ രക്തസമ്മര്‍ദ്ദത്തിന്റെ അളവും, മറ്റ് ആരോഗ്യപരമായ കാര്യങ്ങളും ഈ ആപ്പിലൂടെ മനസ്സിലാക്കാൻ കഴിയുന്നതിനാൽ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മുൻകരുതലുകളെടുക്കാമെന്ന് ഇവർ പറയുന്നു.
Leave a Reply