Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്ന് മൊണാലിസയെ വിശേഷിപ്പിക്കാം.നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മൊണാലിസയുടെ സൗന്ദര്യത്തെ വെല്ലാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടുമില്ല.ലോകത്തെ മുഴുവന്‍ കുഴക്കിയ നിഗൂഡമായ പുഞ്ചിരിയാണ് മൊണാലിസയുടേത്. ഗവേഷകരും ശാസ്ത്രഞ്ജരും തലപുകഞ്ഞ് ആലോചിച്ച ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിയുകയാണ്. പറഞ്ഞുവരുന്നത് മൊണലിസയുടെ നിഗൂഢമായ പുഞ്ചിരിയെ കുറിച്ചുതന്നെ. ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ പാസ്‌കല്‍ കോട്ടാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
പത്തു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ മൊണാലിസയുടെ മന്ദസ്മിതത്തിനു പിന്നിലെ നിഗൂഢ സത്യം കണ്ടത്തെിയെന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞനായ പാസ്‌കല്‍ കോട്ട് അവകാശപ്പെടുന്നത്.റിഫ്‌ളക്റ്റ് ചെയ്യുന്ന പ്രകാശ സാങ്കേതിക വിദ്യ (ലെയര്‍ ആപ്‌ളിഫിക്കേഷന്‍ മെതേഡ്) ഉപയോഗിച്ചാണ് ചിത്രത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തിയത്.യഥാര്‍ത്ഥ ചിത്രത്തിന്റെ താഴ്ഭാഗത്തു നിന്നാണ് ഈ രഹസ്യം കണ്ടെത്തിയതെന്നാണ് പാസ്‌കല്‍ കോട്ട് പറയുന്നത്.എന്നാല്‍ ഫ്രഞ്ച് ഗവേഷകന്റെ ഈ വാദം പാരീസിലെ ലൂവ്‌റെ മ്യൂസിയം അധികൃതര്‍ നിഷേധിച്ചു. ഇദ്ദേഹം മ്യൂസിയത്തിലെ ശാസ്ത്ര സംഘത്തിലെ പ്രതിനിധിയല്ലെന്നാണ് മ്യൂസിയം അധികതര്‍ പറയുന്നത്.