Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
=ആകെയുള്ള ഒന്നിനെ കൊണ്ടു നടക്കുന്നതിന്റെ കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മൂന്നെണ്ണത്തിനെ ചുമക്കുകയെന്നുവച്ചാല്‍….അമേരിക്കക്കാരനായ ഈ പോളി എന്ന 32 കാരണാണ് ഈ ഭാഗ്യവാൻ. ആദ്യ ഭാര്യ പിണങ്ങിപ്പോയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. രണ്ടുപേരെക്കെട്ടി അതിനോട് പ്രതികാരം ചെയ്തു. പോളി സുഖമായി ജീവിക്കുന്നതുകണ്ട് ദേഷ്യവും അസൂയയും മൂത്ത് ആദ്യഭാര്യ മാപ്പുപറഞ്ഞ് തിരിച്ചുവന്നപ്പോള്‍, പോളി അവരെയും സ്വീകരിച്ചു. ഇപ്പോള്‍, മൂന്നുഭാര്യമാരും അവരിലുണ്ടായ മൂന്നുകുട്ടികളുമായി പോളിയുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകുന്നു. 12 വര്‍ഷം മുമ്പാണ് ഏറെക്കാലം പ്രണയിച്ച വനേസയെ പോളി വിവാഹം ചെയ്തത്. മൂന്നുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും അടിച്ചുപിരിഞ്ഞു. തന്നെപ്പിരിഞ്ഞിരിക്കാന്‍ പോളിക്കാവില്ലെന്നും ഒരു നാള്‍ തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയിലാണ് വനേസ പോയത്.
എന്നാല്‍, തിരിച്ചുവിളിച്ചില്ലെന്ന് മാത്രമല്ല, 27കാരിയായ ഹേസലിനെയും 25കാരിയായ ലാഡിയെയും സ്വന്തം ജീവിതത്തിലേക്ക് കൂട്ടുകയാണ് പോളി ചെയ്തത്. പോളിയുടെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനൊപ്പം വനേസയ്ക്ക് അസൂയ വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ കുട്ടികളെയും കൂട്ടി വനേസ തിരിച്ച് ഭര്‍ത്താവിനരികിലെത്തി.

ജിംനേഷ്യത്തിലായാലും ഷോപ്പിങ്ങിനായാലും മൂന്നുഭാര്യമാരും ഒരുമിച്ചേ പോകാറുള്ളൂ. എല്ലാക്കാര്യവും അവര്‍ ഒരുമിച്ചാണ് ചെയ്യുകയെന്ന് പോളി പറയുന്നു. ഇവര്‍ക്കായി പ്രത്യേകം ടിഷര്‍ട്ടുകള്‍ പോലും പോളി തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ഭാര്യമാരും മാറിടത്തില്‍ ഭര്‍ത്താവിന്റെ മുഖം ടാറ്റൂ ചെയ്തിട്ടുമുണ്ട്.വനേസയില്‍ പോളിക്ക് രണ്ടുമക്കളുണ്ട്. 11 വയസ്സുള്ള മകനും ഒമ്പതുകാരിയായ മകളും. ലാഡിയിലാണ് മൂന്നാമത്തെ കുട്ടി. മൂന്നുകുട്ടികളെയും മൂന്നുഭാര്യമാരും തങ്ങളുടെ മക്കളെന്ന് കരുതിയാണ് വളര്‍ത്തുന്നത്.
ഇപ്പോള്‍, ന്യൂജേഴ്‌സിയിലെ വീട്ടില്‍ വനേസയും ഹേസലും ലാഡിയും ഭര്‍ത്താവ് പോളിക്കൊപ്പം സസുഖം വാഴുന്നു. ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് തങ്ങളെന്ന് മൂന്നുപേരും പറയുന്നു. ഒരുമിച്ചുണ്ട് ഒരുമിച്ചുറങ്ങി ജീവിതം ആഘോഷിക്കുകയാണെന്ന് നാല്‍വര്‍ സംഘം പറയുന്നു.
Leave a Reply