Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:53 pm

Menu

Published on July 18, 2013 at 1:21 pm

നെയ്മർ പ്രതിഭാധനനാണ്-മെസ്സി

neymar-is-very-much-talented-messi

മഡ്രിഡ്:ബാഴ്സലോണയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നെയ്മറിന് പ്രശ്നമൊന്നുമുണ്ടാവില്ലന്ന് ലയണല്‍ മെസ്സി. ടീമിൻറെ പ്രകടനത്തില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഭാധനനാണ് നെയ്മറെന്നും മെസ്സി അഭിപ്രായപ്പെട്ടു.‘വളരെ മികച്ച കളിക്കാരനാണ് നെയ്മര്‍. ബാഴ്സലോണയിലെ സാഹചര്യങ്ങളുമായി ഒത്തുപോവാന്‍ അവന് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. കളത്തിന് പുറത്തും കാര്യങ്ങള്‍ നെയ്മറിന് എളുപ്പമായിരിക്കും.നല്ല പയ്യനാണവന്‍. ടീമിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന താരമാണ് നെയ്മര്‍. വണ്‍ഓണ്‍വണ്‍ നീക്കങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവന് കഴിയും. ബാഴ്സയുടെ അണിയില്‍ തീര്‍ച്ചയായും അവന്‍ വലിയ മാറ്റങ്ങള്‍ വരുത്തും.’വാര്‍ത്താസമ്മേളനത്തില്‍ മെസ്സി ചൂണ്ടിക്കാട്ടി.ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ സീസണിലേറ്റ കനത്ത തിരിച്ചടി പുതു സീസണില്‍ ടീമിന് പ്രചോദനമാണെന്ന് മെസ്സി പറഞ്ഞു. ബയേണ്‍ മ്യൂണിക്കില്‍നിന്നേറ്റ വമ്പന്‍ തോല്‍വിയുടെ നിരാശ മായ്ക്കുകയെന്ന ലക്ഷ്യത്തിലേക്ക് പരമാവധി മികവില്‍ പന്തുതട്ടാന്‍ ടീം ഒരുങ്ങിയിരിക്കുകയാണെന്നും അര്‍ജന്‍റീനാ താരം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33