Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 8:58 am

Menu

Published on March 7, 2014 at 8:31 am

നെയ്മറിന് ഹാട്രിക്: ബ്രസീലിനു തകര്‍പ്പന്‍ ജയം

neymar-scores-hat-trick-to-lead-brazil-romp

ജൊഹാനസ്ബര്‍ഗ് : ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്‍ടീനയെ  റുമാനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ ബ്രസീല്‍ നെയ്മറിന്‍റെ  ഹാട്രിക്കിന്‍റെ  മികവില്‍ ദക്ഷിണാഫ്രിക്കയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് കീഴടക്കി. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി എന്നീ ടീമുകളും ജയംനേടി. പോര്‍ച്ചുഗല്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് കാമറൂണിനെ തകര്‍ക്കുകയായിരുന്നു. ഈ ലോകകപ്പിന്‍റെ താരമാകാന്‍ തന്നെക്കാള്‍ മിടുക്കന്‍ മറ്റാരുണ്ടെന്ന ചോദ്യം പോലെയായിരുന്നു നെയ്മറിന്‍റെ  ആ ഹാട്രിക്. കഴിഞ്ഞ ലോകകപ്പിന്‍റെ ഫൈനലിനു വേദിയായ  ജൊഹാനസ്ബര്‍ഗ് സോക്കര്‍ സിറ്റി  സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നെയ്മര്‍ക്ക് പുറമെ ചെല്‍സി പ്ലേമേക്കര്‍ ഓസ്കാര്‍ ,    മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍      ഫെര്‍ണാണ്ടിഞ്ഞോ, എന്നിവരും ബ്രസീലിനുവേണ്ടി ഗോള്‍ നേടി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിലാണ് പോര്‍ച്ചുഗല്‍ കാമറൂണിനെ തകര്‍ത്തത്.  റൗള്‍ മയേലെസ്, ഫാബിയോ കൊണ്‍ട്രാവോ എഡിന്യോ എന്നിവര്‍ പോര്‍ച്ചുഗലിന്‍റെ  സ്‌കോറിങ് പൂര്‍ത്തിയാക്കി. മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിന് മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിക്കെതിരെ ജയം സമ്മാനിച്ചത്  പെഡ്രോ നേടിയ ഗോളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News