Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പശുക്കുട്ടിയെ പാമ്പ് തിന്നുവെന്ന് കരുതിയ നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്ന് വയറ് പരിശോധിച്ചപ്പോൾ കണ്ടത് വയറ് നിറയെ പാമ്പിൻ മുട്ടകൾ മാത്രം… നൈജീരിയയിലാണ് സംഭവം. പാമ്പിന്റെ വയര്‍ വീര്‍ത്തിരുന്നത് പശുകുട്ടിയെ വിഴുങ്ങിയത് കൊണ്ടാണെന്ന് കരുതിയാണ് അതിനെ തല്ലിക്കൊന്നത്.എന്നാൽ വയറ്റില്‍ നിറയെ മുട്ടകളായിരുന്നു.അപൂര്‍വ ഇനം പാമ്പാണ് ദൃശ്യത്തില്‍ കാണുന്നത് .എന്നാൽ ഏത് തരത്തിലുള്ള പാമ്പാണിതെന്ന് വ്യക്തമായിട്ടില്ല. മിക്ക പാമ്പുകളും 100 മുട്ടകൾ വരെ ഇടുന്ന പതിവുണ്ട്. ഈ സംഭവത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും ഓൺലൈനിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. നിരപരാധിയായ പാമ്പിനെ തല്ലിക്കൊന്നതിൽ സഹതാപം പ്രകടിപ്പിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു.എന്നാൽ നൂറ് കണക്കിന് പാമ്പിൻ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇതിലൂടെ തടയാൻ സാധിച്ചുവെന്ന് മറ്റ് നിരവധി പേർ ആശ്വസിക്കുന്നുമുണ്ട്.
പാമ്പിന് നല്ല തടിയും നിരവധി മീറ്ററുകൾ നീളവുള്ളത് പരിഗണിക്കുമ്പോൾ ഇത് അനാകോണ്ടയെ പോലെ തോന്നിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങൾ കണ്ടാൽ ആഫ്രിക്കൻ റോക്ക് പെരുമ്പാമ്പ് ആണെന്നും സൂചനയുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ആൺപാമ്പുകൾക്ക് പെൺപാമ്പുകളേക്കാൾ വലുപ്പം കുറവായിരിക്കും. ഇവയ്ക്ക് 4.8 മീറ്റർ വരെ നീളമുണ്ടാകും.
ആഫ്രിക്കൻ പെരുമ്പാമ്പുകൾ എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പാമ്പുകളാണെന്നും റിപ്പോർട്ടുണ്ട്. ഇവയിൽ ചിലതിന് ആറ് മീറ്റർ വരെ നീളം വയ്ക്കാനും സാധിക്കും.മറ്റ് പെരുമ്പാമ്പുകളെ പോലെ ഇവയ്ക്കും വിഷമില്ല. ഇരകളെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തുന്നത്. കുരങ്ങുകൾ, മുയൽ, കാട്ടുപന്നി, വവ്വാലുകൾ തുടങ്ങിയവയാണ് ഇവയുടെ ഇരകൾ. അപൂർ സന്ദർഭങ്ങളിൽ ഇവ വലിയ മൃഗങ്ങളുടെ കുട്ടികളെയും വിഴുങ്ങാറുണ്ട്.
Leave a Reply