Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:45 pm

Menu

Published on June 9, 2015 at 5:41 pm

കേരളത്തിൽ വിൽക്കുന്ന മറ്റ് നൂഡിൽസുകളിൽ വിഷമില്ല; ഭക്ഷ്യസുരക്ഷാവകുപ്പ്

no-poison-in-kerala-noodles

കോട്ടയം: സംസ്ഥാനത്ത് വിപണിയിലിറങ്ങിയ നൂഡിൽസുകളിൽ ഒന്നിൽപോലും ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കൾ കണ്ടെത്താനായിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. നേരത്തെ മാഗി നൂഡിൽസിൻറെ സാമ്പിളിൽ പ്രശ്നമില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. മാഗി നൂഡിൽസ് ഒഴികെയുള്ള അഞ്ച് നൂഡിൽസ് കമ്പനികളുടെ സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലം കേരളം കഴിഞ്ഞ ദിവസം കേന്ദ്രത്തിന് സമർപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച സാമ്പിളുകൾ ആദ്യം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ലാബിലും പിന്നീട് കൊല്ലത്തുള്ള സിഇപിസി. ലബോറട്ടറിയിലും പരിശോധിച്ചു. എന്നാൽ, ദോഷകരമായ വസ്തുക്കൾ ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈയത്തിന്റെയും മറ്റ് രാസവസ്തുക്കളു‌ടേയും പരിധി അനുവദനീയമായ തോതിലായിരുന്നു.

റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. ഭക്ഷണവുമായി ബന്ധപ്പെ‌ട്ട എല്ലാ വ്യവസായങ്ങൾക്കും ലൈസൻസ് നൽകാനും,പുതുക്കാനുമുള്ള മേള 15-27വരെ സംസ്ഥാന വ്യാപകമായി ന‌ടത്താനും തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News