Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരിച്ചുവരവില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ ഇന്ത്യയിലെത്തി. നോക്കിയ 150 എന്ന മോഡലാണ് ഇന്ത്യയില്‍ ആമസോണ്‍ വഴി വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.
ഡിസംബറില്‍ നോക്കിയയുടെ നിര്‍മ്മാതാക്കളായ എച്ച്.എം.ഡി ഗ്ലോബല്‍ രണ്ട് ഫീച്ചര്‍ ഫോണുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിലെ ഡ്യുവല്‍ സിം വേരിയന്റാണ് ഇപ്പോള്‍ വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. 1950 രൂപയാണ് വില.
എച്ച്.എം.ഡി-നോക്കിയയുമായുള്ള പങ്കാളിത്തത്തില്‍ ആദ്യമായി പുറത്തിറക്കിയ ഫോണാണ് നോക്കിയ 150 ഫീച്ചര്‍ ഫോണ്‍. പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിന്. സ്‌ക്രാച്ച് റെസിസ്റ്റന്റ് കളര്‍ കൊണ്ടുള്ള കോട്ടിങ്ങുണ്ടിതിന്.
240:320 പിക്‌സല്‍ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് ഫോണില്‍. എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ ഒരു വിജിഎ ക്യാമറയുമുണ്ട്. നോക്കിയ സീരീസ് 30+ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
നീണ്ട ബാറ്ററി ലൈഫിന് പേരുകേട്ട ഈ മോഡലില്‍ 1020 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 22 മണിക്കൂര്‍ വരെ സംസാര സമയമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിംഗിള്‍ സിം വേരിയന്റിന് 31 ദിവസവും ഡ്യുവല്‍ സിം വേരിയന്റന് 25 ദിവസവും സ്റ്റാന്‍ഡ് ബൈ ടൈമും കമ്പനി അവകാശപ്പെടുന്നു.
32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് നോക്കിയ 150 എത്തുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് വീണ്ടും വര്‍ധിപ്പിക്കാനും കഴിയും. മൈക്രോ യുഎസ്ബി ചാര്‍ജറാണ് ഫോണിനുള്ളത്. എല്‍ഇഡി ടോര്‍ച്ച് ലൈറ്റും ഫോണിലുണ്ട്.
മൈക്രോ യുഎസ്ബി, 3.5 എംഎംഎവി കണക്ടര്‍, ബ്ലൂടൂത്ത് 3.0, എഫ്എം റേഡിയോ, എംപി3 പ്ലേയര്‍ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും നോക്കിയയുടെ പ്രശസ്തമായ സ്‌നേക്ക് ഗെയിം അടക്കമുള്ള മറ്റു ഫീച്ചറുകളും നോക്കിയ 150ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply