Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:11 pm

Menu

Published on April 15, 2015 at 3:09 pm

എടി.എമ്മുകളിൽ നിന്ന് ഇനി 50, 20, 10 രൂപ നോട്ടുകളും..!

now-get-rs-10-20-and-50-notes-from-atms

എടി.എമ്മുകളിൽ നിന്ന് ഇനി 50, 20, 10 രൂപ നോട്ടുകളും ലഭിക്കും.വന്‍ നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിനാലാണ് ബാങ്കുകൾ ഗ്രാമങ്ങളിലേക്കും ഈ പരിഷ്ക്കാരം വ്യാപിപ്പിക്കാൻ തീരുമാനിക്കുന്നത്.എസ്.ബി.ടി (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവൻകൂർ) ആണ് ആദ്യമായി ഈ പരിഷ്ക്കാരം കൊണ്ടുവന്നത്. ബാങ്കുകള്‍ തന്നെ നേരിട്ട് പണം നിറയ്ക്കുന്ന മെഷീനുകളിലാണ് ചില്ലറ നോട്ടുകള്‍ വച്ചുതുടങ്ങിയത്. 50 രൂപ നോട്ടുകള്‍ നഗരഗ്രാമ എ.ടി.എമ്മുകളില്‍ വച്ചുതുടങ്ങിയെങ്കിലും 10, 20 രൂപയ്ക്ക് അത്ര പ്രാമുഖ്യം നല്‍കിയിട്ടില്ല. വിദ്യാലയങ്ങള്‍ക്കു സമീപമുള്ള എ.ടി.എമ്മുകളില്‍ മാത്രമാണിപ്പോള്‍ ഏറ്റവും ചെറിയ നോട്ടുകള്‍ ലഭ്യം. ചില്ലറനോട്ടുകള്‍ എ.ടി.എമ്മില്‍ കിട്ടിത്തുടങ്ങിയെങ്കിലും 100ന്റെ ഗുണിതമായി മാത്രമേ തുക പിന്‍വലിക്കാനാകൂ.

Loading...

Leave a Reply

Your email address will not be published.

More News