Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി:യാത്രാനിരക്ക് കുറച്ചുകൊണ്ടുള്ള വിമാനക്കമ്പനികളുടെ ആകാശയുദ്ധം തുടരുന്നതിനിടയ്ക്കിതാ 601 രൂപയ്ക്ക് വിമാനടിക്കറ്റ് വാഗ്ദാനം ചെയ്ത്(നികുതിയും സര്‍ചാര്‍ജുകളും പുറമെ)ഗോ എയര്‍ രംഗത്തെത്തിയിരിക്കുന്നു. നവംബര്‍ 23നും ഡിസംബര്‍ 16നും ഇടയ്ക്കുള്ള യാത്രയ്ക്കായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.
നവംബര്‍ ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലാവധി. ഈ സ്കീമില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്ന് ഗോ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് ആഭ്യന്തര സര്‍വീസുകളില്‍ 749 രൂപയുടെ(നികുതികള്‍ പുറമെ)അടിസ്ഥാന നിരക്കും രാജ്യാന്തര സര്‍വീസുകളില്‍ 3999രൂപയുടെ അടിസ്ഥാന നിരക്കുമായി സ്പൈസ് ജെറ്റ് നേരത്തെ രംഗത്തെത്തിയിരുന്നു.
ഒക്ടോബര്‍ 30 വരെയായിരുന്നു സ്പൈസ് ജെറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം. അടുത്തവര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ ഒക്ടോബര്‍ 29വരെയുള്ള യാത്രകള്‍ക്കായിരുന്നു ഈ സ്കീമില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക.
Leave a Reply