Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകപ്രശസ്ത കമ്പനിയായ ജോ ജീൻസ് ഇത്രയും കാലം ന്യൂജൻ പിള്ളേർ നേരിട്ട രണ്ട് പ്രശ്നങ്ങൾക്കാണ് കമ്പനി പരിഹാരം കണ്ടെത്തിയിരിക്കുന്നു.ഒന്ന് യാത്രയ്ക്കിടെ മൊബൈലിന്റെ ചാർജ് തീരുന്നതും പിന്നൊന്ന് ജീൻസിനകത്ത് ഫോൺ പാകമാകാത്തതും.#ഹെലോ എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡൽ ജീൻസിലൂടെ കമ്പനി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.
ജീൻസിൽ പ്രത്യേകം കീശ കൂട്ടിച്ചേർത്ത് അതിനകത്ത് ഒരു പോർട്ടബിൾ ബാറ്ററി പാക്കും ഉൾപ്പെടുത്തിയതാണ് ഈ ജീൻസ്. ജീൻസിന്റെ ബെൽറ്റിടുന്ന ഭാഗത്താണ് ബാറ്ററി പാക്കിനായുള്ള പ്രത്യേക അറ. ഇതിൽ നിന്നൊരു യുഎസ്ബി കോർഡ് പുറത്തേയ്ക്കു നീണ്ടുകിടപ്പുണ്ടാകും. പക്ഷേ ഇതു പുറത്തുകാണാനാകാത്ത വിധം സ്ട്രാപ്പിനടിയിൽ ഒളിപ്പിച്ചു വയ്ക്കാനാകും. അല്ലെങ്കിൽ ജീൻസിന്റെ തന്നെ ഭാഗമാണെന്നു തോന്നിപ്പിക്കും വിധവും ഇത് ഘടിപ്പിക്കാം. ഈ ബാറ്ററി പായ്ക്കുമായി ജീൻസിന്റെ പിറകിലെ പ്രത്യേക കീശയിലിരിക്കുന്ന ഐഫോൺ ചാർജ് ചെയ്യാം.
നിലവിൽ ഐഫോൺ 5, 5 എസ്, 6 എന്നീ മോഡലുകൾക്ക് ചേർന്ന കീശയാണ് #ഹെലോ ജീൻസിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. മറ്റ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഈ ജീൻസ് കൊണ്ട് ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. യാത്രയ്ക്കിടെ ബാറ്ററി പായ്ക്കുമായി കണക്ട് ചെയ്ത് ഫോൺ ചാർജ് ചെയ്യാം. എന്നാൽ ദിവസം മുഴുവൻ ചാർജിങ് സാധ്യമല്ല. ഐഫോൺ 5ഉം 5എസും 85% വരെയും ഐഫോൺ സിക്സ് 70 ശതമാനം വരെയും ചാർജ് ചെയ്യാനേ സാധിക്കൂ. മാത്രവുമല്ല 189 ഡോളറാണ് ഒരു ജീൻസിന്റെ വില. ഇതിന്റെ ഒപ്പം ബാറ്ററി പായ്ക്ക് ലഭിക്കണമെങ്കിൽ 49 ഡോളർ അധികം കൊടുക്കണം. #ഹെലോ ജീൻസിന്റെ ബുക്കിങ് ജോ ജീൻസ് വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 മുതൽ ലഭ്യമായിത്തുടങ്ങും. വനിതകൾക്കു വേണ്ടി മാത്രമുള്ള ജീൻസാണ് നിലവിൽ കമ്പനി പുറത്തിറക്കുന്നത്.
ഇതാദ്യമായല്ല ഇത്തരം ജീൻസ് വിപണിയിലെത്തുന്ത്. നേരത്തെ ഐ/ഒ പോക്കറ്റ് എന്ന ഡെനിം ജീൻസ് വിപണിയിലെത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള ഈ ജീൻസിൽ പക്ഷേ ഇടതുകാലിന്റെ ഭാഗത്താണ് പോക്കറ്റ്, കാൽമുട്ടിനും അരക്കെട്ടിനും ഇടയ്ക്ക്. 4.8 ഇഞ്ച് വരെയോ അതിനു താഴെയോ വലുപ്പമുള്ള സ്ക്രീനുള്ള ഫോണുകളാണ് ഈ കീശയിൽ വയ്ക്കാനാവുക, ഗാലക്സി എസ് ഡിവൈസുകൾ ഉൾപ്പെടെ. കഴിഞ്ഞ വർഷം നോക്കിയയും ഒരു ലോകപ്രശസ്ത ഡിസൈനറുമായി ചേർന്ന് ഇത്തരമൊരു നീക്കം നടത്തിയിരുന്നു. വയർലസ് ചാർജിങ് പ്ലേറ്റ് ഘടിപ്പിച്ച പാന്റ്സ് തയാറാക്കാനായിട്ടായിരുന്നു നോക്കിയയുടെ ശ്രമം, പക്ഷേ അതിനെപ്പറ്റി ഇതുവരെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ല.
Leave a Reply