Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 8:47 am

Menu

Published on October 21, 2013 at 1:36 pm

ആന്‍ഡ്രോയ്‌ഡ് കിറ്റ്‌കാറ്റ്‌ ഒക്‌ടോബര്‍ 28 മുതൽ വിപണിയിൽ

october-28-launch-for-android-4-4-kitkat

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്‌ഡിൻറെയും ചോക്‌ളേറ്റിൻറെയും സംഗമമായ ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡിൻറെ പുതിയ വെര്‍ഷന്‍ കിറ്റ്‌കാറ്റ്‌ ഒക്‌ടോബര്‍ 28 ന്‌ റിലീസ്‌ ചെയ്യുമെന്ന്‌ റിപ്പോര്‍ട്ട്‌. നെസ്‌ലേയുടെ ട്വിറ്റര്‍ അക്കൗണ്ട്‌ കിറ്റ്കാറ്റിലാണ്‌ ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ പോസ്‌റ്റ് ചെയ്‌തിട്ടുള്ളത്‌.
പുതിയ വെര്‍ഷന്‌ നിറം വെള്ളയായിരിക്കുമെന്നാണ്‌ ഒരു സൂചന. പ്രത്യക്ഷപ്പെട്ട സ്‌ക്രീന്‍ ഷോട്ടുകളില്‍ നോട്ടിഫിക്കേഷന്‍ ബട്ടണുകള്‍ നീലയ്‌ക്ക് പകരം വെള്ള നിറത്തിലാണ്‌ കാണിച്ചിട്ടുള്ളത്‌. ഡയലര്‍ ആപ്പും ഇതേ നിറമാണ്‌. പ്രിന്റിംഗിന്‌ വേണ്ടി പുതിയ സെറ്റിംഗ്‌ മെനു ഓപ്‌ഷനും കാണപ്പെടുന്നുണ്ട്‌. ആനിമേഷനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്‌. സെറ്റിംഗ്‌സിനുള്ളില്‍ പേമെന്റ്‌സിനും വയര്‍ലസ്‌ ഡിസ്‌പ്ളേയ്‌ക്കും ഓപ്‌ഷനുണ്ട്‌. ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ എന്‍എഫ്‌സി പേമെന്റ്‌സിസ്‌റ്റം ചേര്‍ത്തിട്ടുണ്ടാകുമെന്നാണ്‌ സൂചന.
ഫോട്ടോ എഡിറ്റിംഗ്‌ ടില്‍റ്റ്‌ ഷിഫ്‌റ്റിന്‌ സമാനമായ സംവിധാനം, സെന്റര്‍ ഫോക്കസ്‌, നെഗറ്റീവ്‌, പോസ്‌ചറൈസ്‌ തുടങ്ങിയവും പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചനകളിലുണ്ട്‌. എടുക്കുന്ന ചിത്രങ്ങളുടെ അന്തിമരൂപം മുന്‍കൂട്ടി കാണിക്കുന്ന ഇന്‍സ്‌റ്റാഗ്രാം സ്‌റ്റൈല്‍ ഫില്‍ട്ടറോട്‌ കൂടിയ പുതിയ ക്യാമറ ഇന്റര്‍ഫേസാണ്‌ മറ്റൊന്ന്‌. ചിത്രങ്ങള്‍ പിഡിഎഫ്‌ ഫയലായി കിറ്റ്‌കാറ്റില്‍ സേവ്‌ ചെയ്യാനുള്ള ഓപ്‌ഷനുമുണ്ട്‌. ഒരു ലോക്കല്‍ പ്രിന്ററില്‍ പോലും പ്രയോജനപ്പെടുത്ത തക്ക വിധത്തില്‍ ചിത്രങ്ങള്‍ പേപ്പര്‍ സൈസിലേക്ക്‌ വികസിപ്പിക്കുകയോ എഡിറ്റ്‌ ചെയ്യുകയോ ചെയ്യാനുള്ള സൗകര്യം, പരിഷ്‌ക്കരിക്കല്‍, കോപ്പികളുടെ എണ്ണം, നിറം എന്നിവയെല്ലാം ക്രമീകരിക്കാനുള്ള സൗകര്യം ഉണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News