Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഔട്ടിങ്ങിന് പോകുമ്പോൾ മിക്ക മാതാപിതാക്കളും കുട്ടികൾ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കാറുണ്ട്. എന്നാൽ കുട്ടികൾ പാക്ക്ഡ് ജ്യൂസുകൾ ആവശ്യപ്പെടുമ്പോൾ അവ വാങ്ങിക്കൊടുക്കുന്നവർ ശ്രദ്ധിക്കുക. പാക്കറ്റിലടച്ച ജ്യൂസുകൾ സോഫ്റ്റ് ഡ്രിങ്കിനേക്കാളും കോളയേക്കാളും നാശം വിതയ്ക്കാൻ കഴിവുള്ളവയാണ്.ഇത് കുട്ടികളിൽ പലവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഗവേഷകർ പറയുന്നു.
–

–
കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് മധ്യവർഗത്തിൽപ്പെട്ട രക്ഷിതാക്കൾ വിലയേറിയ ഓർഗാനിക് ജ്യൂസുകൾ വാങ്ങി നൽകുന്നത്. ഇതിൽ അപകടകരമായ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഇത് കുട്ടികൾക്ക് അത്യന്തമായി ദോഷമാണുണ്ടാക്കുന്നതെന്നാണ് വിഗദ്ധർ മുന്നറിയിപ്പ് നൽകുന്നു. പായ്ക്കറ്റിലടച്ച ഫ്രൂട്ട് ജ്യൂസുകളും സ്‌ക്വാഷുകളും കഴിക്കുന്നത് കുട്ടികളുടെ പല്ലുകൾക്ക് ഗൗരവപരമായ തകരാറുകൾ ഉണ്ടാക്കുന്നതായി ഒരു പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.
–

–
പായ്ക്കറ്റിലടച്ച് 200 മില്ലി ഓർഗാനിക് ആപ്പിൾ ജ്യൂസിൽ 20 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഏകദേശം അഞ്ച് ടീസ്പൂണിനടുത്ത് വരും.സർക്കാർ ഏജൻസിയായ പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ ഒരു പഠനത്തിൽ നഴ്‌സറി സ്‌കൂളുകളിലെ മൂന്ന് വയസ്സുള്ള 53,640 കുട്ടികളുടെ പല്ലിന്റെ സാംപിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ 12 ശതമാനത്തിന്റെയും പല്ലുകൾക്ക് കേടുപാടുകളുണ്ടെന്നാണ് പ്രസ്തുത പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
–

–
മൂന്നു വർഷത്തിനിടയിൽ ദന്തക്ഷയം മൂലം ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ 14 ശതമാനത്തോളം വർദ്ധനവുണ്ടായതായി ജൂലൈയിൽ പുറത്തിറക്കിയ എൻഎച്ച് എസ് കണക്കുകൾ വെളിപ്പെടുത്തുന്നു.
Leave a Reply