Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:10 am

Menu

Published on April 18, 2015 at 11:24 am

ചിത്രം വരയ്ക്കുന്ന ആട്…!

painting-goat-makes-debut-in-albuquerque

ന്യൂ മെക്‌സിക്കോ: കാലു കൊണ്ടും വായകൊണ്ടും ചിത്രം വരയ്ക്കുന്ന നിരവധി പേരുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാൽ ചിത്രം വരയ്ക്കുന്ന ആടിനെക്കുറിച്ചാണിവിടെ പറയുന്നത്.മെക്‌സിക്കോവിലെ ആല്‍ബക്വര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ചിത്രം വരയ്ക്കുന്ന ആടുള്ളത്.അൽബാഖ്വറിഖ് ബോട്ടാനിക് ഗാർഡനിലെ ജീവനക്കാരനായ ക്രിസ്റ്റിൻ വ്രിറ്റിന്റെ ശിക്ഷണത്തിലാണ് ബോഡി എന്ന ആർടിസ്റ്റ് ആടിന്റെ ചിത്രകല. ന്യു മെക്‌സിക്കോയിലെ തന്നെ ബയോ പാർക്ക് സൗസൈറ്റിയിലാണ് ബോഡിയുടെ ചിത്രങ്ങൾ വിൽക്കുന്നത് .ആടിനെ പഠിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാലും ഈ ആട് നന്നായി വരക്കുന്നുണ്ടെന്ന് റൈറ്റ് പറയുന്നു. വ്യത്യസ്ത നിറങ്ങള്‍ കൂട്ടിച്ചേര്‍ത്ത് റൈറ്റിന്‍റെ ഈ ശിഷ്യ വരച്ച ചിത്രങ്ങള്‍ക്ക് പ്രിയമേറുകയാണിപ്പോള്‍. ബൊട്ടാണിക് പൂന്തോട്ടത്തിലെ അന്തേവാസിയായ ബോഡി എന്ന ആടിനെ മാസങ്ങളായി ചിത്രകല പഠിപ്പിക്കുകയായിരുന്നു റൈറ്റ്.ആട് വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ഡിമാന്‍റാണുള്ളത്. ന്യൂ മെക്സിക്കോവിലെ ബയോ പാര്‍ക്ക് സൊസൈറ്റിയില്‍ 40 യുഎസ് ഡോളറിനാണ് ഒരോ ചിത്രവും വിറ്റുപോകുന്നത്. മനുഷ്യര്‍ വരയ്ക്കുന്നതില്‍ നിന്നു വ്യത്യസ്തമായ തരത്തിലാണ് ബോഡി വരക്കുന്നത്. ഈ ചിത്രത്തിന് ഒരു ഏകത്വമുണ്ട്. ആല്‍ബക്വര്‍ക്ക് മൃഗശാലയുടെ മാനെജറായ ലിന്‍ ട്യൂപ പറയുന്നു. റിയോ ഗ്രാന്‍ഡ് ഹെറിറ്റേജ് ഫാമിലും ബോഡിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മനുഷ്യനു മാത്രമേ കഴിയൂ എന്നു കരുതിയിരുന്ന ചില കഴിവുകള്‍ മൃഗങ്ങള്‍ക്കുമുണ്ടെന്നാണ് ബോഡിയുടെ പ്രകടനം വ്യക്തമാക്കുന്നത്.ബോഡി ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയത്തിലും വൈറലായിരിക്കുകയാണ്.

–

–

Loading...

Comments are closed.

More News