Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മേയ് അഞ്ചിന് ലോക കലാകേന്ത്രമായ പാരീസിൽ നഗ്ന മ്യൂസിയം തുറക്കുന്നു. പാലെയിസ് ദേ ടോക്കിയോ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിയത്തിൽ നഗ്നരായി മാത്രമേ പ്രദർശനം കാണാൻ അനുവദിക്കുകയുള്ളു.
–
–
കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ നഗ്നരായിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ചിത്രം ആസ്വദിക്കാന്‍ കഴിയുമായിരുന്നെന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് അധികൃതർ ഇത്തരമൊരു തീരുമാനവുമായി മുമ്പോട്ടുവന്നത്.
മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള സൗകര്യവും അധികൃതർ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട് . നഗ്നരായി പ്രദര്‍ശനം ആസ്വദിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുന്‍ നിര്‍ത്തിയുള്ള മ്യൂസിയമായതിനാല്‍ ഇവിടെ വസ്ത്രം ധരിച്ച് പ്രദര്‍ശനം കാണാന്‍ അനുമതിയില്ല.
–

–
ഏതായാലും അയർലൻഡിലെ നഗ്ന ബീച്ചിനു ശേഷം പാരീസിൽ തുടങ്ങുന്ന നഗ്ന മ്യൂസിയവും ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഇത് ആദ്യമായാണ് പാരീസില്‍ ഇത്തരമൊരും നഗ്ന മ്യൂസിയം തുറക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പാരീസിലെ ബോയിസ് ദെ വിന്‍സെന്‍സ് പാര്‍ക്കില്‍ നഗ്നരായി പ്രകൃതിയെ ആസ്വദിക്കാന്‍ അവസരം നല്‍കിയത്
Leave a Reply