Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:30 pm

Menu

Published on June 27, 2013 at 12:31 pm

ഉറുഗ്വായ്യെ 2-1ന് കീഴടക്കി ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബാളിൻറെ ഫൈനലിൽ

paulinho-header-edges-brazil-past-uruguay-into-confederations-cup-final

ബെലോ ഹൊറിസോണ്ടോ : ഉറുഗ്വായ്യെ 2-1ന് കീഴടക്കി നിലവിലെ ജേതാക്കളായ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബാളിൻറെ ഫൈനലിലെത്തി.27 ാ മിനിറ്റില്‍ ഫ്രെഡും 86 ാ മിനിറ്റില്‍ പൗളിഞ്ഞോയുമാണ് ബ്രസീലിൻറെ ഗോള്‍ നേടിയത്. 48 ാ മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു ഉറുഗ്വായ്യുടെ ഗോൾ . 63 വര്‍ഷം മുമ്പ് ലോകകപ്പ് ഫൈനലില്‍ നേരിട്ട തോല്‍വിക്ക് മഞ്ഞപ്പട പകരം വീട്ടിയത് മധ്യനിരയില്‍ കറങ്ങാതെ നേരിട്ട് ആക്രമിച്ചുകൊണ്ടാണ് .ഡീഗോ ഫോര്‍ലാനും ലൂയ സുവാരസുമടങ്ങിയ ഉറുഗ്വായ് മുന്നേറ്റ നിരയാണ് ആക്രമണത്തില്‍ മികച്ചുനിന്നത്. 14 ാ മിനിറ്റിലാണ് ഫോര്‍ലാന്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയത്. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഉറുഗ്വായ് ക്യാപ്റ്റന്‍ ഡീഗോ ലുഗാനോയെ ബോക്സിനുള്ളില്‍ വെച്ച് ബ്രസീല്‍ പ്രതിരോധ താരം ഡേവിഡ് യൂയിസ് പിടിച്ച് താഴെയിട്ടു.48 ാ മിനിറ്റില്‍ ബ്രസീല്‍ ഗോള്‍മുഖത്തിന് മുന്നില്‍ വെച്ച് തിയാഗോ സില്‍വ കൂട്ടുകാരന്‍ മാഴ്സലോക്ക് നല്‍കിയ പാസ് തട്ടിയെടുത്താണ് കവാനി സമനിലഗോള്‍ നേടിയത്. അവസാനം പൗളിഞ്ഞോയുടെ വിജയഗോളും.

Loading...

Leave a Reply

Your email address will not be published.

More News