Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:13 pm

Menu

Published on August 12, 2016 at 12:27 pm

ഉറക്കമൊഴിച്ച് കാത്തിരുന്നോളൂ…… ഇന്നു രാത്രി 10 മണി മുതലാണ് ആകാശാത്ഭുതം…!!

peak-times-how-to-live-stream-and-where-to-view-this-spectacular-meteor-shower

ഇത്തവണ ലോകത്തെ കാത്തിരിക്കുന്നത് അത്യുഗ്രനൊരു കാഴ്ചയാണ്. മണിക്കൂറിൽ ഇരുനൂറോളം ഉൽക്കകൾ ആകാശത്തു പായുന്ന അപൂർവ്വ കാഴ്ച്ച…ഈ വർഷത്തെ പഴ്സീയസ്(Perseid meteor shower) ഉൽക്കാവർഷത്തിലാണ് ഇത് സംഭവിക്കുക.ഇന്ന് അർധരാത്രി മുതൽ 13ന് നേരം പുലരും വരെ ഇത് കാണാനാകും.നാസയുടെ റിപ്പോർട്ട് പ്രകാരം അമേരിക്കൻ സമയം വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഉൽക്കമഴ കാണാൻ കഴിയും.ഇന്ത്യയിലും ഈ ദൃശ്യം  കാണാം..

ഓരോ 133 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ്ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. അന്നേരം അതില്‍ നിന്നു തെറിച്ചു പോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ത്തന്നെ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പഴ്‌സീയസ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്.അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകുന്നതോടെ കത്തിജ്വലിക്കുന്ന ആ വസ്തുക്കളാണ് ഉല്‍ക്കാവര്‍ഷമായി നാം കാണുന്നത്.ഇത്തവണ ഭൂമിയുമായി കൂടുതല്‍ സ്വിഫ്റ്റ്ടട്ട്ല്‍ ശകലങ്ങള്‍ ‘കൂട്ടിയിടി’ക്കുമെന്നാണു കരുതുന്നത്. കാരണം ബുധഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ ‘വലിവി’ല്‍പ്പെട്ട് ഒട്ടേറെ ശകലങ്ങള്‍ സൗരയൂഥത്തില്‍ പ്രത്യേക ഒരിടത്ത് കൂടിനില്‍പുണ്ട്. അതാകട്ടെ ഭ്രമണത്തിനിടെ ഭൂമിയുടെ സഞ്ചാരപാതയിലുമാണ്. സാധാരണഗതിയില്‍ ഇത്തരം ശകലങ്ങളുടെ അരികത്തു കൂടെയാണ് ഭൂമി കടന്നുപോകാറുള്ളത്. ആ വര്‍ഷങ്ങളില്‍ മണിക്കൂറില്‍ 80 എണ്ണമെന്ന കണക്കിലായിരിക്കും ഉല്‍ക്കകള്‍ പതിക്കുക. ഇത്തവണ പക്ഷേ ബുധന്റെ സഹായം കാരണം ഈ ‘ശകലക്കൂട്ട’ത്തിന്റെ മധ്യഭാഗത്തുകൂടെയായിരിക്കും ഭൂമിയുടെ യാത്ര. മാത്രവുമല്ല രണ്ടോ മൂന്നോ ‘ശകലക്കൂട്ട’ത്തിലൂടെയും ഭൂമി കടന്നുപോകുന്നുണ്ട്. അതോടെയാണ് ചറപറയെന്ന കണക്കിന് ഉല്‍ക്കാവര്‍ഷമുണ്ടാകുക.

കൃത്രിമവെളിച്ചങ്ങൾ കാഴ്ചയെ തടസ്സപ്പെടുത്താത്ത വിധം കൊടും ഇരുട്ടുള്ളയിടങ്ങളിൽ ഇപ്പോൾത്തന്നെ പല രാജ്യങ്ങളിലും പഴ്സീയസ് ഉൽക്കമഴ കാണാൻ വാനനിരീക്ഷകർ ഇടം ബുക്ക് ചെയ്തു കഴിഞ്ഞു.കൃത്രിമവെളിച്ചം കൊണ്ട് ‘മലിനീകരിക്കപ്പെട്ട’ അന്തരീക്ഷത്തിലാണ് നിങ്ങളെങ്കില്‍ അതിന് നാസ തന്നെ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട് www.utsream.tv/channel/nasa-msfc എന്ന വെബ്‌സൈറ്റില്‍ ഉല്‍ക്കാവര്‍ഷത്തിന്റെ ലൈവ് സ്ട്രീമിങ് കാണാം.

 

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News