Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ:ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി വനിതാ പോള്‍വാട്ടിലെ ഇതിഹാസ താരം യെലേന ഇസിന്‍ ബയേവ കായികരംഗത്തോട് വിടപറഞ്ഞു. ഉയരങ്ങളുടെ രാജകുമാരിയെന്നു വിശേഷിപ്പിക്കപ്പെട്ട ഇസിന്‍ ബയേവയുടെ അവസാന അന്താരാഷ്ട്ര മീറ്റിനെ കായിക ലോകം ഏറെ ആകംക്ഷയോടെയാണ് നോക്കിയത്. 4.89 മീറ്റര്‍ ഉയരം പിന്നിട്ടാണ് വിടവാങ്ങല്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയത്. തന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഉയരമാണ് ബയേവ ഇന്നലെ കണ്ടെത്തിയത്.സ്വര്‍ണ്ണം ഉറപ്പിച്ച ബയേവ പിന്നീ്ട് ലോക റെക്കാഡായ 5.07 മീറ്ററിനായി ശ്രമിച്ചെങ്കിലും പരാജപ്പെട്ടു.
Leave a Reply