Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:50 am

Menu

Published on October 3, 2015 at 2:23 pm

സ്ത്രീകളെ അസ്വസ്ഥരാക്കുന്ന പ്രി മെൻസ്ട്രൽ സിൻഡ്രം എന്താണെന്നറിയാമോ?

pre-menstrual-syndrome

സങ്കീർണ്ണവും സമ്മർദവും നിറഞ്ഞ ശാരീരിക അവസ്ഥകളിലൂടെ കടന്ന് പോകുന്നവളാണ് സ്ത്രീ.
ഏത് ശാരീരിക അവസ്ഥയിലാണ് ഏറ്റവും കൂടുതൽ ശാരീരിക സമ്മർദം അനുഭവുക്കുന്നത് എന്ന് ഒരു സ്ത്രീയോട് ചോദിച്ചാൽ അവളുടെ ഉത്തരം ആർത്തവ കാലത്താണ് എന്നായിരിക്കും.ശാരീരിക സമ്മർദങ്ങൾ മാത്രമല്ല, ഈ സമയങ്ങളിൽ സ്ത്രീയുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ കാണുന്നു. എല്ലാ സ്ത്രീകളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ സ്വഭാവ മാറ്റങ്ങൾ കാണപ്പെടുന്നുണ്ട്.ഈ അവസ്ഥയാണ് പ്രി -മെൻസ്ട്രൽ സിൻഡ്രം എന്നറിയപ്പെടുന്നത്.

പ്രി മെൻസ്ട്രൽ സിൻഡ്രം എന്ന അവസ്ഥയെ നിർവചിക്കാൻ ഗവേഷകർക്കോ ഡോക്ടർമാർക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.പ്രധാനമായും ഹോർമോണ്‍ വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് ഒരു കണ്ടെത്തൽ.സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ ഉൽപാദനം ആർത്തവ സമയത്ത് ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുന്നു.ഒരു സ്ത്രീയുടെ ആർത്തവ സമയം അവസാനിക്കുന്ന നിമിഷം മുതൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കാൻ തുടങ്ങുന്നു.രണ്ടാഴ്ചയ്ക്ക് ശേഷം ഇത് ഏറ്റവും ഉയർന്ന അളവിലെത്തുന്നു.ഇത്തരം ഏറ്റക്കുറച്ചിലുകളാണ് ആർത്തവ സമയത്ത് സ്ത്രീകളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത്.എന്നാൽ ഇതൊരു രോഗാവസ്ഥയോ സ്ഥിരമായി നില നിൽക്കുന്നതോ അല്ല.

വ്യായാമം, യോഗ എന്നിവ വഴി ഈ അവസ്ഥകളെ അതിജീവിക്കാവുന്നതാണ്.വ്യായാമം വഴി തലച്ചോറിൽ ഹോർമോണ്‍ വ്യതിയാനം സംഭവിക്കുന്നു.സൈക്കിൾ ചവിട്ടൽ , നീന്തൽ, ഓട്ടം തുടങ്ങിയവയും ഇവയെ അതിജീവിക്കാനുള്ള മാർഗ്ഗമാണ്.കൂടാതെ ഭക്ഷണത്തിലും ചിട്ടയുള്ളവരായിരിക്കുക.
ഭക്ഷണം ആവശ്യത്തിനു കൃത്യ സമയത്ത് കഴിക്കുക.അമിതമായ മധുരം, എരിവ്, പുളി എന്നിവ ഒഴിവാക്കേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published.

More News