Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:20 pm

Menu

Published on June 7, 2013 at 10:42 am

സ്മാര്‍ട്ട് ഓര്‍ഡര്‍ റൂട്ടിങ്ങിലൂടെ ഓഹാരികള്‍ക്ക് മികച്ച വില ലഭിക്കുന്നു

price-of-shares-is-increasing-by-smart-order-routing

ഓഹരി വിപണി എന്നത് സ്വന്തമായ ഭാഷയും നിയമങ്ങളും കളിക്കാരുമുള്ള വിശാലമായ ഒരു പ്രപഞ്ചമാണ്. ലാഭകരവും ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള നേട്ടം ലഭ്യമാക്കുന്നതുമായ നിക്ഷേപം ഓഹരി വിപണിയാണ്. ഈ ലോകം എങ്ങനെ നീങ്ങുമെന്ന് സാധാരണക്കാര്‍ക്കുപോലും പ്രവചിക്കാനാവും. ഓഹരി വിപണിയിലെ നിക്ഷേപയാത്ര തുടങ്ങാന്‍ ആദ്യം വേണ്ടത് കമ്പനികളുടെ പ്രവര്‍ത്തനരീതിയും അവയുടെ പ്രവര്‍ത്തനം എങ്ങനെ നിക്ഷേപകരുടെ നിക്ഷേപങ്ങളുടെ മൂല്യത്തെ ബാധിക്കുന്നുവെന്നും മനസ്സിലാക്കുകയാണ്. ഒരു നിക്ഷേപകന്‍ നല്ല രീതിയില്‍ ലാഭമുണ്ടാക്കുകയും നല്ല ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന കമ്പനികളുടെ ഓഹരികളാണ് തെരഞ്ഞെടുക്കുക. കമ്പനി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലങ്കില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാവില്ലന്ന്‍ തീരുമാനത്തില്‍ എത്തും. ഇതില്‍നിന്ന് ഒന്ന് വ്യക്തം- ഓരോ നിക്ഷേപകനും അവരുടെ അറിവിനനുസരിച്ച് ഊഹാപോഹങ്ങള്‍ തുടങ്ങുന്നു. ഇതിനൊപ്പം നിക്ഷേപകരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് സ്റ്റോക് എക്സ്ചേഞ്ചുകളില്‍നിന്ന് ഏറ്റവും മികച്ച വില എങ്ങനെ ലഭിക്കുമെന്നത്.ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഹരി വാങ്ങുകയും സാധ്യമായ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്താലേ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കൂ. പ്രധാന ഓഹരി വിപണികളെല്ലാം ഒരേ സമയം പരിശോധിച്ച് ഏറ്റവും ഉയര്‍ന്ന വില എവിടെയെന്ന് നോക്കി വില്‍ക്കാന്‍ പ്രയാസമാണ്.ഇതുവഴി ഏറ്റവും മികച്ച അവസരം നിക്ഷേപകര്‍ക്ക് കൈമോശം വരുകയും ചെയ്യും.എക്സ്ചേഞ്ചിലാണോ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില, ആ വിലക്ക് ഇടപാട് തനിയെ നടക്കും. ആഗോളതലത്തില്‍ ഈ സംവിധാനം ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യയിലും ഇതിന്‍െറ ആവശ്യകത ശക്തമായി തുടങ്ങിയതോടെ പ്രമുഖ ബ്രോക്കര്‍മാരെല്ലാം നിക്ഷേപകര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

 

Loading...

Leave a Reply

Your email address will not be published.

More News