Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 94.24 പോയന്റ് നേട്ടത്തോടെ 19,474.60ലും നിഫ്റ്റി 27.90 പോയന്റുയര്‍ന്ന് 5,762.65ലുമാണ് ഉച്ചയ്ക്ക് മുമ്പ് വ്യാപാരം തുടരുന്നത്.
19452.05 പോയന്റില്‍ തുടങ്ങിയ സെന്‍സെക്‌സ് ഒരവസരത്തില്‍ 19518.55ലേക്കും 5,756.10 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5,776.75ലേക്കും ഉയര്‍ന്നിരുന്നു. മുന്‍നിര ഓഹരികളില്‍ ഭെല്‍, ഡി.എല്‍.എഫ്, റാന്‍ബാക്‌സി ലാബ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, ടാറ്റാ പവര്‍, സെസ ഗോവ, ബി.പി.സി.എല്‍, എന്‍.ടി.പി.സി, അംബുജ സിമന്റ്‌സ് എന്നിവ നഷ്ടം നേരിട്ടു.
Leave a Reply