Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:06 pm

Menu

Published on April 28, 2017 at 11:10 am

കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ടവ…..

protection-of-eyes

കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളുടെ കാരണങ്ങള്‍ പലപ്പോഴും ആദ്യഘട്ടത്തില്‍ നമ്മള്‍ തിരിച്ചറിയാറില്ല. അസ്വസ്ഥതകള്‍ വര്‍ദ്ധിച്ച് കാര്യങ്ങള്‍ ഗുരുതരമായിക്കഴിയുമ്പോഴാണ് പലരും ആശുപത്രിയിലെത്തുക. കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാനും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് കണ്ണിനെ സംരിക്കാനുമുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കടുത്ത ചൂടാണിപ്പോള്‍ അതുകൊണ്ടു തന്നെ ചൂടില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാതെ നോക്കാനാണ്. പ്രായമേറിയവര്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ കണ്ണിലെ ഞരമ്പുകള്‍ കേടു വരാം. അതുകൊണ്ട് വേനല്‍ക്കാലത്ത് നട്ടുച്ചകളിലും മറ്റും വെയിലത്തിറങ്ങുന്നതും കണ്ണില്‍ വെയിലു കൊള്ളുന്നതും കഴിയുന്നതും ഒഴിവാക്കണം.

പൊതുവേ നമ്മുടെ നാട്ടില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നവര്‍ കുറവാണ്. സണ്‍ഗ്ലാസ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ് എന്നറിയാവുന്നവര്‍ പോലും അതുപയോഗിക്കാന്‍ മടിക്കുന്നതു കാണാം. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തില്‍ ഇടയ്ക്കിടെ കണ്ണുകള്‍ കഴുകുന്നത് നല്ലതാണ്.

വെയിലത്ത് കുട പിടിക്കുന്നത് 90 % പ്രശ്‌നങ്ങളും ഇല്ലാതാക്കും. തൊപ്പി കൂടി വച്ചാല്‍ കൂടുതല്‍ സുരക്ഷിതമാകും. ഹെല്‍െമറ്റ് ധരിച്ച് വണ്ടിയോടിക്കുമ്പോഴും സ്‌ക്രീന്‍ താഴ്ത്തിയിട്ടാല്‍ കണ്ണില്‍ വെയില്‍ തട്ടില്ല. സണ്‍ഗ്ലാസിനു പകരം പ്ലെയിന്‍ ഗ്ലാസ് ധരിച്ചാല്‍ പോലും 70-80% അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം കിട്ടും. കറുത്തഗ്ലാസ് കൂടുതല്‍ ഫലം നല്‍കുമെന്ന് മാത്രം.

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും എസി മുറികളില്‍ ജോലി ചെയ്യുന്നവരിലും ചില പ്രത്യേക രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരിലും കണ്ണീരിന്റെ ഉല്‍പ്പാദനം കുറയുകയും കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യാറുണ്ട്. കണ്ണിലെ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കണ്ണുനീരാണ് കണ്ണിനെ കഴുകി സംരക്ഷിക്കുന്നതും രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതും. കണ്ണുനീര്‍ ഇല്ലാതായാല്‍ കണ്ണിനു ചുവപ്പും തരുതരുപ്പും അനുഭവപ്പെടാം. ഡ്രൈ ഐ ഉള്ളവര്‍ക്ക് കണ്ണീരിനു പകരം ഉപയോഗിക്കാന്‍ തുള്ളിമരുന്നുകള്‍ ലഭിക്കും.

കണ്ണില്‍ പൊടി പെടുന്ന അവസ്ഥ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്. കണ്ണു തുറന്നു പിടിച്ച് ശുദ്ധമായ വെള്ളം കൊണ്ട് കഴുകുന്നതാണ് പൊടിയോ കരടോ പ്രാണികളോ പെട്ടാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ട ശുശ്രൂഷ. ശുദ്ധമായ വെള്ളമാണോ എന്നു പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന്റെ വെളുത്ത ഭാഗത്താണ് പൊടി പെട്ടതെങ്കില്‍ വൃത്തിയുള്ള തൂവാല കൊണ്ട് പതിയെ തൊട്ട് നീക്കാം. കഴുകിയിട്ടും പൊടി പോയില്ലെങ്കില്‍ മാത്രമേ ഇതു ചെയ്യാവൂ.

ഒരിക്കലും കൈ കൊണ്ട് കണ്ണില്‍ തൊടരുത്. കൃഷ്ണമണിയിലാണ് പൊടി പറ്റിയതെങ്കില്‍ ഇങ്ങനെ ചെയ്യുന്നത് അപകടമാണ്. കൃഷ്ണമണിക്ക് പെട്ടെന്ന് ക്ഷതം സംഭവിക്കാം എന്നതാണ് കാരണം. കൃഷ്ണമണിയിലെ കരട് മാറ്റാന്‍ ഡോക്ടറുടെ സഹായം തേടുക. കണ്ണില്‍ രക്തം പൊടിഞ്ഞിട്ടുണ്ടെങ്കില്‍ ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിനുള്ളില്‍ ഉറുമ്പാണ് പെട്ടെതെങ്കിലും സ്വയം എടുക്കരുത്. ഉറുമ്പ് കണ്ണിനകത്ത് കടിച്ചിരിക്കുകയാണെങ്കില്‍ സ്വയമെടുക്കുമ്പോള്‍ രണ്ടായി മുറിഞ്ഞു പോകാം. പല്ലുള്ള മുന്‍ഭാഗം കണ്ണില്‍ത്തന്നെ പറ്റിയിരിക്കുന്നത് അണുബാധയുണ്ടാക്കും

അുപോലെ തന്നെ കണ്ണിനകത്ത് പൊടി പോകുന്നത് ഇല്ലാതായാല്‍ നല്ലൊരു പങ്ക് അലര്‍ജികളും മാറും. മുറിയിലെ ഫാനും ജനലുമെല്ലാം എപ്പോഴും തുടച്ചു വൃത്തിയാക്കണം. കിടക്കയിലെ ചെറുപ്രാണികള്‍ വരെ അലര്‍ജിയുണ്ടാക്കുമെന്നതു കൊണ്ട് കിടക്ക നല്ലതുപോലെ വെയിലത്തിട്ട് ഉണക്കണം. അലര്‍ജിയുണ്ടെങ്കില്‍ തണുത്ത വെള്ളം കൊണ്ട് കഴുകാം. കണ്ണിലെ ഈര്‍പ്പം കൂട്ടാനായി ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം.

സൈനസൈറ്റിസ് ഉള്ളപ്പോള്‍ കണ്ണിനു വേദനയും ചുവപ്പും അലര്‍ജിയും ഉണ്ടാകാറുണ്ട്. അലര്‍ജിക് ആയ ശരീരമുള്ളവര്‍ക്കാണ് പൊതുവെ സൈനസൈറ്റിസ് വരാറുള്ളത്. സൈനസൈറ്റിസിന് ചികിത്സിച്ചാല്‍ കണ്ണിന്റെ അസ്വസ്ഥതകള്‍ മാറണമെന്നില്ല. കണ്ണു ചുവക്കലും അലര്‍ജിയും മാറാന്‍ പ്രത്യേക ചികിത്സ ചെയ്യണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News