Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെടികള്‍ വീടിനുള്ളില്‍ സൂക്ഷിക്കുന്നതിനെ പറ്റി നിരവധി വാദങ്ങള്‍ നിലവിലുണ്ട്. ചില ചെടികളെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്നുള്ളത് ശാസ്ത്രീയമായി തെളിഞ്ഞ കാര്യമാണ്. എന്നാല്‍ വീടിന് പുറത്ത് വെക്കുന്നതിനൊപ്പം ചില ചെടികള്‍ വീടിനകത്തും വെക്കാം.
ഇവ വീടിന് നല്ലതാണ്. വീട്ടുകാരുടെ മനസിന് നവോന്മേഷവും സന്തോഷവുമൊക്കെ പകരാന്‍ ഇത്തരം ചെടികള്‍ക്കാകും. ഇവ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ധൈര്യമായി വീടിനകത്ത് കയറ്റാവുന്ന ചെടികളേതെല്ലാമെന്ന് നോക്കാം;

വീടുകളില്‍ സാധാരണയായി കണ്ടുവരുന്ന മുല്ലയാണ് അവയിലൊന്ന്. വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ കഴിവുള്ള ചെടിയായാണ് മുല്ലയെ കണക്കാക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ ഉണര്‍ത്താനും മുല്ലയ്ക്ക് കഴിയുമെന്ന് പറയപ്പെടുന്നു. മുല്ലപ്പൂവിന്റെ സുഗന്ധത്തിന് സമ്മര്‍ദ്ദമുള്ള മനസിനെ ശാന്തമാക്കാനും കഴിയും.

ദൈവീക പരിവേഷമുള്ള സസ്യമായ തുളസിയും വീടിനകത്ത് വെക്കാം. ആയുര്‍വേദത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായ തുളസിക്ക് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാന്‍ കഴിവുണ്ട്. ദിവസത്തില്‍ 20 മണിക്കൂറും ഓക്സിജനെ പുറത്ത് വിടാന്‍ കഴിയുന്ന അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ് തുളസി എന്നതും അറിയുക. ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാന്‍ തുളസിയ്ക്ക് പ്രത്യേക കഴിവുണ്ട്.

ആയിരക്കണക്കിന് വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗത്തും ഭാഗ്യത്തിന്റെയും അഭിവൃദ്ധിയുടെയുമൊക്കെ ചിഹ്നമായി കരുതിപ്പോരുന്ന മുളയാണ് വീടിനകത്ത് വെക്കാവുന്ന മറ്റൊരു ചെടി. ഫെങ്ഷുയി വിശ്വാസ പ്രകാരം ലംബ രൂപത്തിലുള്ള മുളച്ചെടിയില്‍ മരത്തിന്റെ ഘടകമുണ്ടെന്നും ഇത് ഊര്‍ജ്ജത്തെ ആഗിരണം ചെയ്ത് വീടിനുള്ളില്‍ ഓജസ് നിറയ്ക്കുമെന്നും പറയപ്പെടുന്നു.

അന്തരീക്ഷത്തിലെ വിഷാംശം നീക്കാന്‍ കഴിവുള്ള സസ്യമായ പനയും നമുക്ക് വീടിനകത്ത് വെക്കാം. ചെടിച്ചട്ടിയില്‍ ഒരു കുഞ്ഞു പന നിങ്ങളുടെ വീട്ടിലോ ഓഫീസിലോ വെക്കാം. ഇത് അന്തരീഷത്തിലെ വിഷാംശമുള്ള വായുവിനെ ശുദ്ധീകരിച്ച് നവോന്മേഷം നിറയ്ക്കുന്നു.

ഭാഗ്യവും അതോടൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന ചെടിയാണ് കറ്റാര്‍വാഴ. രോഗങ്ങള്‍ ശമിപ്പിക്കാനും കറ്റാര്‍ വാഴയ്ക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇതും വീടിനകത്ത് വെക്കാം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് കറ്റാര്‍വാഴ വെക്കുന്നതാണ് ഉചിതം.

ഫെങ്ഷൂയി വിശ്വാസ പ്രകാരം ഓര്‍ക്കിഡ്, വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കാന്‍ പ്രത്യേക കഴിവുള്ള ചെടിയാണ്. ദീര്‍ഘായുസുള്ള ഓര്‍ക്കിഡ് പൂവുകളുടെ സുഗന്ധം മനസില്‍ സന്തോഷം നിറയ്ക്കുന്നതാണ്. രാത്രിയില്‍ ഓക്സിജനെ പുറത്ത് വിടുന്ന ഓര്‍ക്കിഡ് കിടപ്പുമുറിയില്‍ ധൈര്യമായി വയ്ക്കാവുന്ന ചെടിയാണ്.
Leave a Reply