Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:54 pm

Menu

Published on November 7, 2014 at 12:18 pm

ചെക്കുകള്‍ മാറുമ്പോള്‍ എക്കൗണ്ട് ഉടമയെയും പണം സ്വീകരിക്കുന്ന ആളെയും എസ്എംഎസിലൂടെ വിവരം അറിയിക്കണമെന്ന് ആര്‍ബിഐ

rbi-asks-banks-to-alert-customers-in-high-value-cheque-payment

ചെക്കുകള്‍ മാറുമ്പോള്‍ അക്കൗണ്ട് ഉടമയെയും പണം സ്വീകരിക്കുന്ന ആളെയും എസ്എംഎസിലൂടെ വിവരം അറിയിക്കണമെന്ന് ആര്‍ബിഐ നിർദ്ദേശിച്ചു. ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വർദ്ധിക്കുന്നത് തടയുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . നിലവില്‍ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ മാത്രമാണ് ബാങ്കുകള്‍ എസ്എംഎസ് അയയ്ക്കുന്നത്.ഉയര്‍ന്ന തുകയ്ക്കുള്ള ചെക്കുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ എക്കൗണ്ട് ഉടമയെ ഫോണ്‍ വിളിച്ച് സ്ഥിരീകരിക്കണമെന്നും നിര്‍ദേശമുണ്ട്. രണ്ട് ലക്ഷത്തിന് മുകളില്‍ തുകയ്ക്കുള്ള എല്ലാ ചെക്കുകളും അള്‍ട്രാ വൈലറ്റ് ലൈറ്റില്‍ പരിശോധിക്കണം. തുക അഞ്ചുലക്ഷത്തിനു മുകളിലാണെങ്കില്‍ ഇതിനുപുറമെ എസ്എംഎസ്, നേരിട്ടുള്ള ഫോണ്‍ വിളി എന്നിവയിലൂടെ യഥാര്‍ത്ഥ ഇടപാടാണൊയെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.അക്കൗണ്ട് ഉടമകളുടെ പേര്, എക്കൗണ്ട് നമ്പര്‍, ഒപ്പ്, ചെക്കിന്റെ നമ്പറുകള്‍ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കണമെന്നും ബാങ്കുകളെ ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News