Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു. വിടവാങ്ങല്‍ പ്രസംഗത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു സര്‍ക്കാരിനെതിരെ കൂരമ്പുകളെയ്തത്. 2009 മുതല്‍ 2012 വരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന സാമ്പത്തിക നയങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ധനകാര്യ നയങ്ങളെ ഞെരുക്കിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. സാമ്പത്തിക നയങ്ങളില്‍ അല്‍പ്പം കൂടി അച്ചടക്കം പാലിച്ചിരുന്നെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമാകുമായിരുന്നെന്നും അദ്ദേഹം പറയുന്നു. ശക്തവും വേഗത്തിലുമുളള നടപടികള്‍ കൈക്കൊളളാന്‍ വൈകിയാല്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്കാണ് 2013 ആഗസ്റ്റ് 29 ന് എത്തിയത്. 223 പൈസയാണ് ഒറ്റ ദിവസം കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത് . റിസര്‍വ് ബാങ്കിന്റെ ശക്തമായ നടപടിയെ തുടര്‍ന്നായിരുന്നു ഇത്. രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതില്‍ റിസര്‍വ് ബാങ്കിനുളള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട സമയത്ത് അത് ചെയ്യാഞ്ഞതാണ് രാജ്യത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തളളിവിട്ടതെന്നും സുബ്ബറാവു വ്യക്തമാക്കി.
Leave a Reply