Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 11:20 pm

Menu

Published on February 14, 2015 at 3:39 pm

ഒരു രൂപ നോട്ടുകൾ തിരിച്ചു വരുന്നു ..!

re-1-notes-set-to-make-a-comeback

ന്യൂഡല്‍ഹി : ഒരു രൂപയുടെ നോട്ടുകള്‍ വീണ്ടും തിരിച്ചു വരുന്നു. പുതിയ ഒരു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ കറന്‍സി ചട്ടങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നാണ്യ മുദ്രണ നിയമത്തിന് കീഴെയുള്ള നാണയങ്ങള്‍ക്ക് പകരമായി ഒരുരൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്കല്ല സര്‍ക്കാര്‍ നേരിട്ടാണ് അച്ചടിച്ചിരുന്നത്. അത് വീണ്ടും തുടങ്ങാനാണ് തീരുമാനം.രണ്ട് ദശാബ്ദങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഒരു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. 1994ലാണ് ഒരു രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. നിറത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നോട്ട് എത്തുന്നത്. ഇരുവശങ്ങള്‍ക്കും റോസും പിങ്കും ഇഴചേര്‍ന്ന നിറമായിരിക്കും. മുഖഭാഗത്ത് അശോകചക്രവും, മധ്യഭാഗത്തായി ഒന്നെന്ന സംഖ്യയും. മറുവശത്ത് ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണ കപ്പലായ ‘സാഗര്‍ സാമ്രാട്ടിന്റെ’ ചിത്രവും 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യവും രേഖപ്പെടുത്തിയിട്ടുണ്ടാകും. 2, 5, 10, 20, 50, 100, 1000 എന്നീ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്കാണ്. ആര്‍ബിഐ ഗവര്‍ണറാണ് ഇവയില്‍ ഒപ്പുവയ്ക്കുക. എന്നാല്‍ ഒരു രൂപാ നോട്ടുകളില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഒപ്പുവയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News