Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:39 pm

Menu

Published on May 21, 2016 at 11:21 am

ഇടം കണ്ണ് തുടിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍………..

reason-behind-of-left-eye-twitching

കണ്ണുകള്‍ വല്ലപ്പോഴുമോ ഒക്കെ തുടിക്കാറുണ്ട്. അതിന് പഴമക്കാര്‍ ചില പഴഞ്ചൊല്ലുകളും മറ്റും പറയാറുമുണ്ട്.പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍ തന്റെ ഇഷ്ടപുരുഷനെ കാണാന്‍ കഴിയും എന്നും എന്നാല്‍ നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്.എന്നാൽ
ഒരു പക്ഷെ ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നുള്ളത് ആർക്കും അറിയില്ല എന്നതാണ് സത്യം.എന്തൊക്കെയാണ് ഇതിനു പിന്നിലെ കാരണങ്ങള്‍ എന്നു നോക്കാം.

അമിത ക്ഷീണം

ഗൗരവമായ കാര്യമല്ലെങ്കിലും അമിതമായ ക്ഷീണവും പിരിമുറുക്കവുമെല്ലാം സാധാരണ കണ്ണ് തുടിയ്ക്കാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദവും പലപ്പോഴും കണ്ണ് തുടിയ്ക്കുന്നതിന് കാരണമാകാം. അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവരില്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടാവും.

കണ്ണിന്റെ സ്‌ട്രെയിന്‍

കണ്ണിന്റെ സ്‌ട്രെയിന്‍ കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാവാം. അതുകൊണ്ട് തന്നെ വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കുക.

അമിതമായി കാപ്പി

കുടിയ്ക്കുന്നത് അമിതമായി കാപ്പി കുടിയ്ക്കുന്നവരിലും കണ്ണിന് തുടിപ്പുണ്ടാകും. അതുകൊണ്ട് കാപ്പി ശീലത്തിന് വിട നല്‍കുക.

മദ്യപാനം

മദ്യപിക്കുന്നതും ഇത്തരത്തിലൊരു പ്രശ്‌നം കണ്ണിനുണ്ടാക്കുന്നു. മദ്യപിക്കുന്നവരില്‍ മദ്യപിക്കാത്ത സമയത്ത് കണ്ണിന് തുടിപ്പുണ്ടാകുന്നു.

അലര്‍ജി

വിവിധ തരത്തിലുള്ള അലര്‍ജികളാണ് നമുക്ക് ചുറ്റുമുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അലര്‍ജികള്‍ നിമിത്തം കണ്ണിന് ഇടയ്ക്കിടയ്ക്ക തുടിപ്പ് വരാം.

വരണ്ട കണ്ണ്

കണ്ണിന്റെ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ ശരീരം പ്രതികരിക്കുന്ന മാര്‍ഗ്ഗമാണ് ഇത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News