Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 9:47 pm

Menu

Published on January 30, 2016 at 10:30 am

ദിവസവും നെയ്യ് കഴിയ്ക്കണം…കാരണമറിയാമോ ???

reasons-why-experts-recommend-eating-ghee-every-day

ആരോഗ്യപ്രശ്‌നങ്ങൾക്കും സൗന്ദര്യ പ്രശ്‌നങ്ങൾക്കും പരിഹാരമായി പലരും നെയ്യ് ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ നെയ് ദിവസവും കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാമോ . എന്നാൽ ആരോഗ്യത്തെപ്പറ്റി അബദ്ധധാരണകൾ വച്ചു പുലർത്തുന്ന പലരും പലപ്പോഴും നെയ്യ് കഴിയ്ക്കാൻ വിസമ്മതിക്കുന്നവരാണ്.

പനി, ചുമ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്ക് കാലങ്ങളായുള്ള പരിഹാരമാണ് നെയ്യ്.തൊണ്ട വേദനയ്ക്കും നെയ്യില്‍ വറുത്ത ഉള്ളി കഴിച്ചാല്‍ ആശ്വാസമാകും. സൗന്ദര്യത്തിന്റെ കാര്യത്തിൽ മുഖചർമ്മത്തിന്റ മൃദുത്വം നിലനിർത്താൻ നെയ്യ് സഹായിക്കുന്നു. മാത്രമല്ല നെയ്യിലെ വിറ്റാമിന്‍ എ കാഴ്ചയ്ക്കും നല്ലതാണ്. കണ്ണിലുണ്ടാവുന്ന മറ്റു പ്രശ്‌നങ്ങള്‍ക്കും നെയ്യ് ഉത്തമപരിഹാരമാണ്. മാത്രമല്ല ഗ്ലോക്കോമ രോഗികൾ നെയ്യ് ഉപയോഗിക്കുന്നതും ഏറ്റവും നല്ലതാണ്.

വിറ്റമിനും മിനറൽസും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും ആരോഗ്യ കാര്യത്തിൽ നെയ്യിനെ മുൻപന്തിയിൽ എത്തിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നു. മാത്രമല്ല മഞ്ഞു കാലത്ത് ചർമ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും മസിലുകളെ ആരോഗ്യവും ബലവും ഉള്ളതാക്കി മാറ്റാനും നെയ്യ് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന കാര്യത്തിലും ചർമ്മം വരണ്ടുണങ്ങാതിരിക്കാനും നെയ്യ് സഹായിക്കുന്നു. എന്നാൽ നെയ്യ് ഉപയോഗിക്കുന്നതോടൊപ്പം വ്യായാമം ശീലമക്കാനും മറക്കരുത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും കൊളസ്‌ട്രോള്‍ അധികമുള്ളവരും നെയ്യ് ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്. മാത്രമല്ല അമിത വണ്ണമുള്ളവരും നെയ്യിനെ ഒരു കയ്യകലത്തിൽ നിർത്തുന്നതാണ് നല്ലത്. ഉറക്കക്കുറവു മൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത നിറം ഇല്ലാതാക്കാനും നെയ്യിന് കഴിയും. എന്നും ഉറങ്ങാന്‍ നേരത്ത് കണ്ണിനു താഴെ നെയ്യ് പുരട്ടി കിടന്നാല്‍ മതി. ദിവസവും ഇത് തുടര്‍ന്നാല്‍ ഫലം തിരിച്ചറിയാം.

Loading...

Leave a Reply

Your email address will not be published.

More News