Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം ഏതൊരാളുടേയും ജീവിതത്തിലെ അനിവാര്യമായ കാര്യമാണ്. വിവാഹത്തിലൂടെയാണ് ബന്ധങ്ങൾ ദൃഡമാകുന്നത്.എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ വിവാഹത്തിനുമുണ്ട് സമയവും കാലവുമെല്ലാം. പ്രത്യേകിച്ച് പുരുഷന്‍മാര്‍ മുപ്പത് വയസ്സിനുള്ളില്‍ വിവാഹം കഴിയ്ക്കണം എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ പറയുന്നതിനും ചില കാരണങ്ങളൊക്കെ ഉണ്ട്.എന്തൊക്കെയാണ് അവയെന്ന് നോക്കാം…
ഉത്തരവാദിത്വങ്ങള്‍
വിവാഹം കുട്ടി കുടുംബം എന്നീ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഏറ്റവും പറ്റിയ പ്രായമാണ് മുപ്പത് വയസ്സിനിടയിലുള്ളത്. ഇത് ജീവിതത്തെക്കുററിച്ച് പക്വതയോടെ ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കും.
പരസ്പര വിശ്വാസവും വൈകാരിക അടുപ്പവും
പങ്കാളിയോട് പരസ്പര വിശ്വാസവും വൈകാരിക അടുപ്പവും ഏറ്റവും കൂടുതല്‍ തോന്നുന്ന പ്രായമാണ് ഇത്. മാത്രമല്ല പരസ്പരമുള്ള മനസ്സിലാക്കലിന് ഏറ്റവും യോജിച്ച സമയവും ഇത് തന്നെ.
പരസ്പര ധാരണ
ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പരസ്പര ധാരണ ഉണ്ടാക്കാനും മുപ്പത് വസ്സിനുള്ളിലെ വിവാഹം സഹായിക്കുന്നു.
പരസ്പരം മനസ്സിലാക്കാന്‍
പരസ്പരം മനസ്സിലാക്കാന്‍ പറ്റിയ പ്രായമാണ് ഇത്. മാത്രമല്ല ജീവിതം നല്ല രീതിയില്‍ ആസ്വദിക്കാനും ഈ പ്രായം തന്നെയാണ് നല്ലത്.
സാമ്പത്തിക ഭദ്രത
സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന സമയമായിരിക്കും ഇത്. ജോലി ചെയ്യാനുള്ള കരുത്തും ആരോഗ്യവും തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
കുട്ടികളുടെ കാര്യം
മുപ്പത് വയസ്സിനുള്ളില്‍ വിവാഹം കഴിച്ചാല്‍ കുട്ടികളെക്കുറിച്ച് ആലോചിക്കാന്‍ പറ്റിയ സമയമാണ്. ഇവരുടെ വിദ്യാഭ്യാസവും മറ്റു കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചു തുടങ്ങാന്‍ പറ്റിയ സമയം.
ലൈംഗികബന്ധം
ലൈംഗിക ബന്ധം ഏറെ ആസ്വാദ്യകരമാക്കുന്നതിനും മുപ്പത് വയസ്സിനുള്ളില്‍ വിവാഹം കഴിയ്ക്കുന്നത് നല്ലതാണ്.
Leave a Reply