Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:50 am

Menu

Published on May 15, 2015 at 11:32 am

ചുവപ്പ് വസ്ത്രം ധരിക്കുന്നവർ ക്ഷുഭിതരും മേലാളിത്ത മനോഭാവവുമുള്ളവരാണെന്ന് പഠനം

red-clothing-makes-you-seem-angry-aggressive-and-dominant-study

മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് ചുവപ്പ്. അതുകൊണ്ട് തന്നെ ഏറ്റവും ദൂരെ നിന്ന് കാണാൻ സാധിക്കുന്നതും അപകടസൂചന നൽകാൻ ഉപയോഗിക്കുന്നതും ചുവപ്പാണ്. പ്രണയം, ഭക്തി, വിപ്ലവം തുടങ്ങി പല സംസ്‌കാരങ്ങളിലും ചുവപ്പ് നിറത്തിന് പല അര്‍ത്ഥങ്ങളാണ് കല്‍പ്പിക്കുന്നത്. എന്നാല്‍ ആകര്‍ഷണീയത കൂട്ടുന്ന കാര്യത്തില്‍ ചുവപ്പ് നിറത്തിനുപരിയായി മറ്റൊരു നിറവും എങ്ങുമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടിലെ ദര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡിയാന വെയിഡിമാൻ തന്റെ പ്രൊഫസറായ റോബ് ബാര്‍ട്ടണിന്റെ സഹായത്തോടെ ചുവപ്പ് നിറത്തെ കുറിച്ച് ഒരു പഠനം നടത്തി. ഈ പഠനത്തിൽ ചുവപ്പ് വസ്ത്രം ധരിക്കുന്നവര്‍ ‘ക്ഷുഭിതരും മേലാളിത്ത മനോഭാവവും’ ഉള്ളവരാണെന്ന് അവർ കണ്ടെത്തുകയും ചെയ്തു. 50 പുരുഷന്മാരിലും 50 സ്ത്രീകളിലുമായിരുന്നു ഗവേഷണം. രണ്ടു കൂട്ടരേയും വിവിധ നിറങ്ങളിലുള്ള ടീ ഷര്‍ട്ട് ധരിച്ചവരുടെ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍ മറ്റു നിറങ്ങളിലുള്ള വസ്ത്രം ധരിച്ചവരെക്കാള്‍ ചുവപ്പ് വസ്ത്രം ധരിച്ചവരെ കൂടുതല്‍ ദേഷ്യമുള്ളവരായി തോന്നുന്നെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ചുവപ്പ് നിറമുള്ള വസ്ത്രം ധരിക്കുന്ന പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമുള്ളതെന്നും ഗവേഷണത്തില്‍ കണ്ടെത്തി. റോയല്‍ സൊസൈറ്റി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നത്. ചുവപ്പ് നിറത്തിന് മനുഷ്യന്റെ തലച്ചോറില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കാൻ കഴിയുമെന്നും ഡിയാന വെയിഡിമാൻ പറയുന്നു.

Loading...

Comments are closed.

More News