Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:46 am

Menu

Published on June 5, 2015 at 9:52 am

വന്യജീവികൾ കണ്ണാടി നോക്കുന്ന വീഡിയോ വൈറലാകുന്നു

reflects-badly-the-wild-animals-spooked-by-seeing-themselves-in-a-mirror

ആദ്യമായി കണ്ണാടിയിൽ പ്രതിബിംബം കാണുമ്പോൾ വന്യജീവികൾ എങ്ങനെ പ്രതികരിക്കും എന്നത് മനോഹരമായി ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാട്ടിലെ വിവിധ സ്ഥലങ്ങളിൽ കണ്ണാടി സെറ്റ് ചെയ്ത് വെച്ചാണ് മൃഗങ്ങളുടെ പ്രതികരണം, ഫ്രഞ്ച് ഫോട്ടോ ഗ്രാഫറായ സേവ്യർ ഹ്യൂബർട്ട് ബറിയർ വീഡിയോയിൽ പകർത്തിയത്
ആന, പുള്ളിപ്പുലി, ആൾക്കുരങ്ങ് എന്നിവർ മുതൽ കാട്ടിലെ പക്ഷികൾ വരെ കണ്ണാടി കാണുമ്പോൾ പ്രതികരിക്കുന്നതിൻെറ ദൃശ്യങ്ങൾ സേവ്യറിൻെറ കൈയ്യിലുണ്ട്. ആൾക്കുരങ്ങുകളും പുള്ളിപ്പുലികളും എന്തിന് പക്ഷികൾ വരെ കണ്ണാടിയിൽ തങ്ങളുടെ പ്രതിരൂപം കണ്ട് അക്രമാസക്തരാവുമ്പോൾ തികച്ചും ശാന്തമായി കണ്ണാടിയിലെ പ്രതിബിംബത്തോടു പ്രതികരിച്ച കാട്ടുകൊമ്പനാണ് ഈ ദൃശ്യങ്ങളിൽ വേറിട്ട് നിൽക്കുന്നത്.
കണ്ണാടിയിൽ കാണുന്ന പ്രതിരൂപം മറ്റൊരാളാണെന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി കണ്ണാടി നോക്കി കോപ്രായം കാട്ടുന്ന കുരങ്ങിൻ കൂട്ടത്തിൻെറ ദൃശ്യങ്ങൾ ചിരിക്കാനുള്ള വക സമ്മാനിക്കും.




Loading...

Leave a Reply

Your email address will not be published. Required fields are marked *

More News