Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 5:14 am

Menu

Published on February 28, 2017 at 4:29 pm

149 രൂപ മുതലുള്ള പുതിയ ഓഫറുകളുമായി റിലയന്‍സ് ജിയോ

reliance-jio-new-tariff-plans-revealed

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായി മാറിക്കൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോ  ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ചു. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുതിയ പദ്ധതികളെ കുറിച്ച് ജിയോ വെളിപ്പെടുത്തിയത്.

149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചത്. മാസവും ആക്ടിവേറ്റ് ചെയ്യാവുന്ന പാക്കേജുകളാണിവ. 149, 499 രൂപ പാക്കുകള്‍ ആക്ടിവേറ്റ് ചെയ്താല്‍ യഥാക്രമം മാസം 2 ജിബി, 60 ജിബി ഡാറ്റ ഉപയോഗിക്കാം.

വോയ്‌സ് കോളുകള്‍ സൗജന്യമായി തുടരും. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ പ്രൈം അംഗങ്ങളാകാന്‍ 99 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യാം. തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ ഇഷ്ടപ്പെട്ട പാക്കുകള്‍ തിരഞ്ഞെടുക്കാം. 303 രൂപ പാക്കിന് പുറമെയാണ് പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

999 രുപ മുതല്‍ 9999 രൂപ വരെയുള്ള പ്ലാനുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 60 ദിവസം മുതല്‍ 360 ദിവസംവരെ കാലാവധിയുള്ളവയാണ് ഇവ. ഈ പ്ലാനുകളില്‍ പ്രതിദിന ഡാറ്റ ഉപയോഗത്തിന് പരിധിയില്ല. 60 ജി.ബി മുതല്‍ 750 ജി.ബി വരെയാണ് വ്യത്യസ്ത പ്ലാനുകളില്‍ ഉപയോഗിക്കാന്‍ കഴിയുക.

ജിയോയും സാംസങ്ങും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. കൂടാതെ ഇന്ത്യയില്‍ 5ജി സര്‍വീസ് കൊണ്ടുവരാന്‍ സാംസങ്ങും റിലയന്‍സ് ജിയോയും ഒന്നിച്ചു പ്രവര്‍ത്തിക്കും. ജിയോ നെറ്റ്വര്‍ക്ക് വികസിപ്പിക്കാനായി സാംസങ് ജിയോയെ സഹായിക്കും.

സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ ആപ്പും ഉള്‍പ്പെടുത്താന്‍ ധാരണയിലെത്തി. ഇന്ത്യയില്‍ നിരവധി പദ്ധതികളാണ് ജിയോയും സാംസങും ആസൂത്രണം ചെയ്യുന്നത്.

ഓരോ ദിവസവും 350 ടിബി ഡാറ്റയും 50 ലക്ഷം വോയ്‌സ് കോളുകളുമാണ് ജിയോ വരിക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News